GeneralLatest NewsMollywoodNEWS

സുഹൃത്തിന്‍റെ മകള്‍ക്ക് വേണ്ടിയായിരുന്നു ഓട്ടോഗ്രാഫ് ചോദിച്ചത്, പക്ഷെ അവള്‍ക്ക് അതിന്‍റെ ഗൗരവം അറിയാതെ പോയി : കോടീശ്വരനില്‍ വേറിട്ട അനുഭവം പറഞ്ഞു വിനയചന്ദ്രന്‍

'മോഹന്‍തോമസിന്റെ' എന്ന സുരേഷ് ഗോപി സാറിന്റെ മാസ്റ്റര്‍ പീസ്‌ ഡയലോഗ് അവള്‍ എല്ലാവര്‍ക്കും മുന്നില്‍ മിമിക് ചെയ്തു കാണിക്കുമായിരുന്നു

മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന പ്രോഗ്രാമില്‍ ഹൃദയ സ്പര്‍ശിയായ ഒട്ടേറെ അനുഭവങ്ങള്‍ സുരേഷ് ഗോപിയോട് മത്സരാര്‍ത്ഥികള്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ഹോട്ട് സീറ്റിലെത്തിയ വിനയചന്ദ്രന്‍ എന്ന മത്സരാര്‍ത്ഥി ഒരു പ്രത്യേക അനുഭവം സുരേഷ് ഗോപിയോട് തുറന്നു പറയുകയുണ്ടായി.

‘കമ്മീഷണര്‍ എന്ന സിനിമയില്‍ സുരേഷ് ഗോപി സാര്‍ കത്തി നില്‍ക്കുന്ന കാലം. എന്റെ സുഹൃത്തിന്റെ മകള്‍ക്ക് സുരേഷ് ഗോപി എന്ന നടനോട് ഭയങ്കര ആരാധനയായിരുന്നു. അനിത എന്നാണ് അവളുടെ പേര്. ‘മോഹന്‍തോമസിന്റെ’ എന്ന സുരേഷ് ഗോപി സാറിന്റെ മാസ്റ്റര്‍ പീസ്‌ ഡയലോഗ് അവള്‍ എല്ലാവര്‍ക്കും മുന്നില്‍ മിമിക് ചെയ്തു കാണിക്കുമായിരുന്നു. ഒരു ദിവസം ഞാന്‍ സാറിനെ നേരില്‍ കണ്ടപ്പോള്‍ അവള്‍ക്ക് വേണ്ടി ഒരു ഓട്ടോഗ്രാഫ് നല്‍കാമോ എന്ന് ചോദിച്ചു. എല്ലാവരും ഓട്ടോഗ്രാഫ് നല്‍കുമ്പോള്‍ അവരുടെ സൈന്‍ ചെയ്തു തരിക എന്നുള്ളതാണ് പതിവ്. എന്നാല്‍ സുരേഷ് ഗോപി സാര്‍ ഓട്ടോഗ്രാഫ് ആര്‍ക്കാണ് എന്ന് ചോദിച്ചു. എന്റെ സുഹൃത്തിന്റെ മകള്‍ അനിതയ്ക്ക് ആണെന്ന് പറഞ്ഞപ്പോള്‍ ‘ഡിയര്‍ അനിത’ എന്ന് അദ്ദേഹം ഓട്ടോഗ്രാഫില്‍ കുറിച്ചു. ഞാന്‍ ഇത് അവള്‍ക്ക് കൊണ്ട് കൊടുത്തു. സുരേഷ് ഗോപി അങ്കിള്‍ എനിക്ക് നല്‍കിയ ഓട്ടോഗ്രാഫ് എന്ന രീതിയില്‍ അവള്‍ അത് എല്ലാവര്‍ക്കും മുന്നില്‍ അഭിമാനത്തോടെ പൊക്കി പിടിച്ചു നടന്നു. ഞാന്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോകാന്‍ നേരം ആ ഓട്ടോഗ്രാഫ് അവിടുത്തെ ഒരു ഒഴിഞ്ഞ മൂലയില്‍ കിടക്കുന്നു. അവള്‍ കുട്ടി ആയതു കൊണ്ട് അതിന്റെ ഗൗരവം എത്രത്തോളമാണെന്ന് മനസിലായിട്ടുണ്ടാവില്ല, എനിക്ക് അത് കണ്ടപ്പോള്‍ എന്തോ മാനസികമായ ഒരു വിഷമം തോന്നി. ഞാന്‍ ആ ഓട്ടോഗ്രാഫ് എടുത്തു മടക്കി എന്റെ പേഴ്സില്‍ സൂക്ഷിച്ചു.  സുരേഷ് ഗോപി സാര്‍ നല്‍കിയ ഓട്ടോഗ്രാഫ്  ഇരുപത് വര്‍ഷത്തോളം ഞാന്‍ നിധി പോലെ സൂക്ഷിച്ചു’.

shortlink

Related Articles

Post Your Comments


Back to top button