ബോളിവുഡിന്റെ പ്രിയതാര ജോഡികളാണ് കരീന കപൂറും സെയ്ഫലിഖാനും താരങ്ങളുടെ പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.താരങ്ങള്‍ എവിടെ പോയാലും സെല്‍ഫി എടുക്കാന്‍ ചുറ്റും നിരവധി പേരുണ്ടാവും. ചിലപ്പോഴൊക്കെ ഈ സെല്‍ഫി താരങ്ങള്‍ക്ക് തലവേദനയായി മാറാറുണ്ട്. സെയ്ഫ് അലി ഖാനും കരീന കപൂറിനും ഇതേ അവസ്ഥയാണുണ്ടായത്.
വിമാനത്താവളത്തില്‍നിന്നും പുറത്തേക്കു വരുമ്പാഴാണ് സെയ്ഫിന്റെ കുടുംബത്തെ ആരാധകര്‍ വളഞ്ഞത്. സെയ്ഫിനെയും കരീനയെയും മകന് തൈമൂറിനെയും കണ്ടതും ആരാധകര്‍ സെല്‍ഫിയെടുക്കാനായി ഓടിക്കൂടുകയായിരുന്നു. ചിലര്‍ക്കൊപ്പം നിന്നു സെല്‍ഫി പകര്‍ത്തിയശേഷം സെയ്ഫും കരീനയും നടന്നുനീങ്ങി. പക്ഷേ സെയ്ഫിനും കരീനയ്ക്കും പിന്നാലെ സെല്‍ഫിയെടുക്കാനായി ആരാധകര്‍ വീണ്ടുമെത്തി. തൈമൂറുമായി സെയ്ഫ് നടന്നു പോകുമ്പോഴും ഫോണില്‍ സെല്‍ഫി പകര്‍ത്താനായി ആരാധകര്‍ തിടുക്കം കൂട്ടി. ഇതിനിടയില്‍ കരീന ആരാധകര്‍ക്കിടയില്‍ പെട്ടുപോവുകയും ചെയ്തു. ഏറെനേരം അവര്‍ക്കൊപ്പംനിന്നു കരീന സെല്‍ഫിയെടുത്തു.
ഈ സമയം തൈമൂറാകട്ടെ ‘മോം’ എന്നു ഇടയ്ക്കു വിളിക്കുന്നുണ്ടായിരുന്നു. ആരാധകര്ക്കിടയില്നിന്നും രക്ഷപ്പെടുന്നതിനായി സെയ്ഫ് വളരെ വേഗം നടന്നു. പക്ഷേ സെയ്ഫിന്റെ വേഗതയ്ക്കൊപ്പം ആരാധകരും ഒപ്പം കൂടി. ഇതോടെ നിയന്ത്രണം വിട്ട സെയ്ഫ് സെല്‍ഫിയെടുക്കാനെത്തിയ ചിലരുടെ കൈകള്‍ തട്ടിമാറ്റുകയും ചെയ്തു. ആരാധക ശല്യത്താല്‍ വളരെ അസ്വസ്ഥനായിരുന്നു സെയ്ഫ്.താരങ്ങള്‍ക്ക് പലപ്പോഴും ഇതരം അവസ്ഥകള്‍ വരാറുണ്ട്.
Post Your Comments