മലയാള സിനിമ പ്രതിഭയുള്ള നടന്മാരാല് എന്നും സമ്പന്നമായിരുന്നു. നാടകീയമായ അഭിനയ ശൈലിയില്‍ നിന്ന് സ്വാഭാവികമായ അഭിനയ ശൈലിയിലേക്ക് പരകായപ്രവേശം നടത്തിയ അതുല്യ അഭിനേതാക്കളില്‍ ഒരാളായിരുന്നു ശങ്കരാടി. ഏതു വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന പ്രതിഭ. പ്രേക്ഷകരുടെ അംഗീകാരത്തിനപ്പുറം മറ്റു തലത്തില്‍ വേണ്ടത്ര അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ശങ്കരാടി തനിക്ക് അവാര്‍ഡുകള്‍ ലഭിക്കാത്തതില്‍ എന്നും ദുഖിതനായിരുന്നുവെന്ന് തുറന്നു പറയുകയാണ് പ്രശസ്ത പരസ്യകല സംവിധായകന് ഗായത്രി അശോക്.
സഫാരി ടിവിയുടെ ‘ചരിത്രം എന്നിലൂടെ’ എന്ന പോഗ്രാമില്‍ നിന്ന്
‘നീ എന്നെ പോലെയുള്ള നടന്മാരെ എങ്ങനെ വിലയിരുത്തുന്നു എന്നായിരുന്നു ഒരിക്കല്‍ ശങ്കരാടി ചേട്ടന് എന്നെ കണ്ടപ്പോള്‍ ചോദിച്ചത്. ആ ചോദ്യത്തിന് ഒരു കാരണമുണ്ടായിരുന്നു, എന്തെന്നാല്‍ അദ്ദേഹത്തിന് അംഗീകാരങ്ങള്‍ ലഭിക്കാത്തതില്‍ തീര്‍ത്തും നിരാശയുണ്ടായിരുന്നു. നീയൊക്കെ സംഘടിച്ചു കൊണ്ട് എന്നെ പോലെയുള്ള നടന്മാര്ക്ക് നല്ലൊരു സ്വീകരണമൊക്കെ നല്കികൂടെ എന്ന് അദ്ദേഹം എന്നോട് വേദനയോടെ ചോദിച്ചിട്ടുണ്ട്. അത് കേട്ടപ്പോള്‍ എനിക്ക് അത്രത്തോളം സങ്കടം തോന്നി. മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനാണ് ശങ്കരാടി ചേട്ടന്. ലോകത്ത് ആര്‍ക്കും ശങ്കരാടി ചേട്ടന് ചെയ്ത കഥാപാത്രങ്ങള്‍ അതേ ഭംഗിയോടെ ചെയ്യാന്‍ കഴിയില്ല. ‘ഓപ്പോളി’ലെയൊക്കെ സീരിയസ് വേഷം ഇന്നും മനസ്സില്‍ തങ്ങി നില്ക്കുന്നു. ഹ്യൂമര്‍ പോലും എന്ത് അനായാസമായിട്ടാണ് ശങ്കരാടി ചേട്ടന് കൈകാര്യം ചെയ്യുന്നത്. അങ്ങനെയുള്ള ഒരു നടന് എന്നോട് ഇങ്ങനെ പറഞ്ഞപ്പോള്‍ വല്ലാത്ത രീതിയില്‍ അത് മനസ്സിനെ സ്പര്‍ശിച്ചിരുന്നു’.
Post Your Comments