മലയാളത്തില്‍ മാത്രം ഒതുങ്ങാതെ തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞു നില്ക്കുന്ന സംവിധായകന് സിദ്ധിഖ് സൂപ്പര്‍ താരങ്ങളുടെ സിനിമയെ വിമര്ശിക്കുന്നത്തിനെതിരെ ശക്തമായി പ്രതികരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ റേറ്റിംഗ് കൊടുത്ത് നിരൂപണങ്ങള്‍ ചെയ്യുന്ന രീതിക്ക് ശക്തി ഏറിയെന്നും പണ്ടത്തെ സ്ഥിതി അതായിരുന്നില്ലെന്നും സിദ്ധിഖ് പറയുന്നു.
‘പണ്ടത്തെ പ്രേക്ഷകര്‍ നിരൂപണം വായിച്ചിട്ടല്ല സിനിമ കാണാന്‍ എത്തിയിരുന്നത്. സിനിമ കാണുന്നവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. അവരുടെ നിരൂപണത്തിന് വല്ലാത്ത ശക്തിയുണ്ട്. ഒരു സിനിമയെ താഴേക്ക് കൊണ്ട് പോകാനും മുകളില്‍ കൊണ്ട് വരാനും അതിനു സാധിക്കും. സൂപ്പര്‍ താരങ്ങളെ ടാര്‍ജറ്റ് ചെയ്യുന്ന മറ്റൊരു വിഭാഗമുണ്ട്. അതേ പ്രേക്ഷകര്‍ ന്യൂജനറേഷന് സിനിമയ്ക്ക് വലിയ പ്രാധാന്യം നല്‍കാറുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് ഇവര്‍ ഒഴികെ ബാക്കി എല്ലാവരും അവരുടെ ആളുകളാണ്’. കൗമുദി ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറയുന്നു.
മോഹന്‍ലാല്‍ നായകനായ ‘ബിഗ് ബ്രദര്‍’ ആണ് റിലീസിന് തയ്യാറെടുക്കുന്ന സിദ്ധിഖ് ചിത്രം. വമ്പന്‍ ക്യാന്‍വാസില്‍ കഥ പറയുന്ന ചിത്രം ആക്ഷന്‍ പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്. സച്ചിദാനന്ദന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
Post Your Comments