CinemaGeneralLatest NewsNEWS

‘എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണുക’ ; ബ്യൂട്ടി സീക്രട്ടിനെ കുറിച്ച് പറഞ്ഞ് നടി ശ്രീജയ

വിവാഹശേഷം സിനിമയില്‍ നീണ്ട ഇടവേള എടുത്ത ശ്രീജയ ബെംഗളൂരുവില്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്തശൃംഖലയ്ക്ക് തുടക്കമിട്ടു.

മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രീജയ. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ താരത്തിൻ്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ജയറാമിന് പൂച്ചയെ അയയ്ക്കുന്ന ആ അജ്ഞാത കാമുകി താങ്കളല്ലേ? ആ കൈകള്‍ നിങ്ങളുടേതുപോലെയുണ്ട്. സത്യം പറയണം.’ ഇന്നും ശ്രീജയയുടെ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മെസേജ് ബോക്‌സുകളില്‍ പതിവായി വരുന്ന സന്ദേശമാണിത്.

വിവാഹശേഷം സിനിമയില്‍ നീണ്ട ഇടവേള എടുത്ത ശ്രീജയ ബെംഗളൂരുവില്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്തശൃംഖലയ്ക്ക് തുടക്കമിട്ടു. പിന്നീട് അരവിന്ദന്റെ അതിഥികളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ശ്രീജയ നൃത്തത്തിലും സിനിമയിലും ഇനിയും ഏറേ ദൂരം മുന്നേറാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ തന്റയെ ബ്യൂട്ടി സീക്രട്ടിനെ കുറിച്ച് പറയുകയാണ് നടി. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനെ നൽകിയ അഭിമുഖത്തിലാണ് ശ്രീജയ  ഈ കാര്യം പറയുന്നത്.

രാവിലെ നന്നായി വര്‍ക്ക് ഔട്ട് ചെയ്യും . പിന്നെ നമുക്ക് ഇഷ്ടമുള്ള കാര്യം ചെയ്തുകൊണ്ടിരിക്കുക. അപ്പോള്‍ നമ്മുടെ സൗന്ദര്യം അതുപോലെ ഉണ്ടാകും. എനിക്കിഷ്ടപ്പെട്ടത് നൃത്തമാണ്. അത് ഞാന്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. കുട്ടികളുമായി ഇടപെടുമ്പോള്‍ നമ്മളും സന്തോഷത്തോടെ ഇരിക്കുന്നു. എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണുക. അത് നമ്മുടെ മനസ്സിലും ശരീരത്തിലും പ്രതിഫലിക്കും ശ്രീജയ പറഞ്ഞു.

shortlink

Post Your Comments


Back to top button