യുവ നിരയിലെ നടന്‍ എന്ന് ആസിഫ് അലിയെ ഇനി വിശേഷിപ്പിക്കാനാകില്ല. കാരണം മലയാള സിനിമയിലെ എക്സ്പീരിയന്‍സുള്ള നടനായി ആസിഫ് അലി മാറിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ ഇനിയുള്ള തന്റെ സിനിമാ തെരഞ്ഞെടുപ്പുകള്‍ ശ്രദ്ധയോടെ ആയിരിക്കുമെന്ന് തുറന്നു പറയുകയാണ് ആസിഫ്. പരിചയമുള്ളവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുക എന്നതാണ് അതില്‍ പ്രധാനമെന്നും, പുതിയ സംവിധായകരാണെങ്കില്‍ ആരുടെയെങ്കിലും കൂടെ വര്‍ക്ക് ചെയ്തു പരിചയം വേണമെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ആസിഫ് വ്യക്തമാക്കുന്നു.
‘പരിചയമുള്ളവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാണ് ഞാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. പുതിയ സംവിധായകനാണെങ്കില്‍ മറ്റു ആര്‍ക്കെങ്കിലുമൊപ്പം വര്‍ക്ക് ചെയ്തുള്ള എക്സിപീരിയന്‍സ് ഉണ്ടായിരിക്കണം. തിരക്കഥ പൂര്‍ണ്ണമായും വായിച്ചു ഇഷ്ടപ്പെട്ടാലെ സിനിമ ചെയ്യൂ. സ്റ്റാര്‍ എന്നതിനേക്കാള്‍ എന്നിലെ ആക്ടര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഞാന്‍ അഭിനയിച്ച ഒരു സിനിമയുടെ പരാജയം എന്നെ മാനസികമായി തളര്‍ത്തും. പക്ഷെ എന്റെ സിനിമയുടെ വിജയം ഞാന്‍ ഓവര്‍ രീതിയില്‍ സെലിബ്രേറ്റ് ചെയ്യുകയും ചെയ്യും’. ആസിഫ് അലി പറയുന്നു.
2019 ആസിഫ് അലിയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു. ‘വിജയ് സൂപ്പറും പൗര്‍ണമിയും’, ‘ഉയരെ’, ‘വൈറസ്’. ‘കക്ഷി അമ്മിണിപിള്ള’, ‘അണ്ടര്‍ വേള്‍ഡ്’, ‘കെട്ട്യോളാണ് എന്റെ മാലാഖ’ തുടങ്ങിയവായിരുന്നു ആസിഫ് അലിയുടെ കഴിഞ്ഞ വര്‍ഷ ചിത്രങ്ങള്‍.
Post Your Comments