ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ഛാപാക്.ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ചിത്രം വിധേയമായി. എന്നാല്‍ ചിത്രത്തിലെ സുപ്രധാന വേഷം ചെയ്ത വിക്രാന്ത് മാസ്സിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചലച്ചിത്ര നിര്‍മ്മാതാവ് മേഘ്ന ഗുല്‍സാര്‍. യഥാര്‍ത്ഥ ജീവിതത്തിലെ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിനെ ആസ്പദമാക്കി ദീപിക പദുക്കോണും വിക്രാന്ത് മാസ്സിയും അഭിനയിച്ച ചിത്രത്തില്‍ ദീപിക അതിശയകരമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും ആളുകള്‍ക്ക് വിക്രാന്തിന്റെ സ്വഭാവത്തെയും അദ്ദേഹം അവതരിപ്പിച്ച തന്ത്രപ്രധാനമായ രീതിയെയും വിലമതിക്കാന്‍ ആവാത്തതാണ്. അലോക് ദീക്ഷിത്തിനെ മാതൃകയാക്കിയ ഈ കഥാപാത്രം പുരുഷന്മാര്ക്ക് ഒരു സന്ദേശം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ചേര്‍ത്തിട്ടില്ലെന്ന് മേഘ്ന പറഞ്ഞു. അതേ സമയം ആസിഡ് വില്‍പ്പനയ്ക്കെതിരെ ദീര്‍ഘവും കഠിനവുമായ പോരാട്ടം നടത്തുമ്പോള്‍ ദീപികയുടെ കഥാപാത്രത്തെ പിന്തുണയ്ക്കുന്ന ഒരു സെന്‍സിറ്റീവും ശക്തവുമായ കഥാപാത്രമാണ് വിക്രാന്തിന്റേത്. രണ്ട് അഭിനേതാക്കളും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടുള്ളതെന്നും അവര്‍ പറഞ്ഞു.
ലിംഗഭേദത്തിലൂടെ താന്‍ ഒരിക്കലും തന്റെ കഥാപാത്രങ്ങളെ കാണുന്നില്ലെന്നും മേഘ്ന കൂട്ടിച്ചേര്‍ത്തു. കഥയില്‍ വളരെയധികം യഥാര്‍ത്ഥ ജീവിത പരാമര്‍ശങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. സാധാരണ നായകന്മാരില് നിന്നും വ്യത്യസ്തമായി കഥാപാത്രമാണ് വിക്രാന്തിന്റേതെന്നും ലക്ഷ്മി അഗര്‍വാള്‍ പറിഞ്ഞു.
Post Your Comments