GeneralLatest NewsMollywood

പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?മോഹന്‍ലാലിനെതിരെ വിടി മുരളി

എന്താണ് കാര്യം എന്ന് തുടര്‍ന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച്‌ ഇന്ന് ഞാന്‍ കണ്ടു.

ബിഗ്‌ബോസ് പരിപാടിക്കിടെ താന്‍ പാടിയതാണെന്ന് നടന്‍ മോഹന്‍ലാല്‍ അവകാശപ്പെടുന്ന പാട്ട് തന്റെതാണെന്ന് വെളിപ്പെടുത്തി ഗായകന്‍ വിടി മുരളി. ഷോയുടെ ഇടയില്‍ പ്രശസ്തമായ മാതള തേനുണ്ണാന്‍ എന്ന പാട്ട് ആരാണ് പാടിയതെന്ന് അറിയാമോയെന്ന് ധര്‍മ്മജനോട് മോഹന്‍ലാല്‍ ചോദിക്കുന്നു. ഇല്ലെന്ന് ധര്‍മ്മജന്‍ പറഞ്ഞപ്പോള്‍ ഇത് ‘ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ”ഉയരും ഞാന്‍ നാടാകെ ‘ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പാടിയതാണീ പാട്ട് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ട് തുടങ്ങിയോ എന്ന് വിടി മുരളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

വിടി മുരളിയുടെ പോസ്റ്റ്

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാന്‍ കാണാറില്ല. ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേര്‍ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാന്‍ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടര്‍ന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച്‌ ഇന്ന് ഞാന്‍ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തില്‍ ധര്‍മജന്‍ എന്ന നടന്‍ ക്യാമ്ബ് വിട്ടു പോകുന്നു.
മോഹന്‍ലാല്‍ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.
മോഹന്‍ലാല്‍ ( ലാലേട്ടന്‍ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകര്‍ ക്ഷോഭിക്കരുത് )
ധര്‍മജനനോട് ഒരു പാട്ട് പാടാന്‍ പറയുന്നു.
ധര്‍മജന്‍ പാടുന്നു.

‘ മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ ‘.

മോഹന്‍ലാല്‍..’ ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?

ധര്‍മജന്‍..’ ഇല്ല’

മോഹന്‍ലാല്‍..’ ഇത് ഞാന്‍ പാടിയ പാട്ടാണ്’

( സദസ്സില്‍ കൈയടി )

മോഹന്‍ലാല്‍..
‘ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ”ഉയരും ഞാന്‍ നാടാകെ ‘ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ പാടിയതാണീ പാട്ട്’

തുടര്‍ന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേര്‍ത്തുനേര്‍ത്തു വരുന്നു.
രംഗം അവസാനിക്കുന്നു..

( ഇന്നലെ ഏഷ്യാനെറ്റില്‍ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്‌കാരിക പരിപാടി ഉല്‍ഘാടനം ചെയ്യ് കൊണ്ട് , ജനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ മാതളത്തേനുണ്ണാന്‍ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.

വാല്‍ക്കഷണം.

പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ?

shortlink

Related Articles

Post Your Comments


Back to top button