CinemaGeneralLatest NewsMollywoodNEWS

ആദ്യ സിനിമയുടെ പ്രതിഫലം നിർഭയ കേസിലെ ആരാച്ചാരുടെ മകൾക്ക്; ട്രാൻസ്‌ജെൻഡർ നടി സുകന്യ കൃഷ്ണ

2012ല്‍ നിര്‍ഭയ അതിക്രൂരമായ കൊല ചെയ്യപ്പെട്ടതു മുതല്‍ ആഗ്രഹിക്കുന്ന കാര്യമാണ്

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ നാളുകൾ മാത്രമാണ് ഇനി ബാക്കി. ഈ അവസരത്തിൽ നിര്‍ഭയ കേസിലെ ആരാച്ചാരുടെ മകള്‍ക്ക് തൻ്റെ ആദ്യ ചിത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം നൽകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ നടി സുകന്യ. നിര്‍ഭയ കേസിലെ ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ മകള്‍ക്ക് വിവാഹസമ്മാനമായി താൻ പ്രതിഫലത്തുക നല്‍കുമെന്ന് നടിയും ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ സുകന്യ കൃഷ്ണ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നത് 2012ല്‍ നിര്‍ഭയ അതിക്രൂരമായ കൊല ചെയ്യപ്പെട്ടതു മുതല്‍ ആഗ്രഹിക്കുന്ന കാര്യമാണ്. അതിനാല്‍ ശിക്ഷ നടപ്പാക്കാന്‍ മുന്നോട്ട് വന്ന പവന്‍ ജല്ലാദിനോട് ഏറെ ബഹുമാനമുണ്ടെന്നും സുകന്യ കൃഷ്ണ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ തീരുമാനം എടുത്ത ശേഷം നേരിട്ട വലിയ വെല്ലുവിളി എന്നത് പവന്‍ ജല്ലാദിന്റെ നമ്പര്‍ കണ്ടെത്തുക എന്നതായിരുന്നുവെന്നും അതീവ രഹസ്യമായാണ് അദ്ദേഹത്തിന്റെ നമ്പര്‍ സൂക്ഷിച്ചിക്കുന്നതെന്നും സുകന്യ വെളിപ്പെടുത്തി. തന്റെ ഉദ്ദേശ ശുദ്ധി മനസിലാക്കി വിശാല്‍ എന്ന ഒരു മാധ്യമ സുഹൃത്താണ് നമ്പര്‍ സംഘടിപ്പിച്ചു തന്നതെന്നും ഉടനെ താൻ പവന്‍ ജല്ലാദിനെ വിളിക്കുകയും ചെയ്തുവെന്നും സുകന്യ കൃഷ്ണ വ്യക്തമാക്കി.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എല്ലാ കോളുകളും അദ്ദേഹം സ്വീകരിക്കുന്നില്ലെന്നും പിന്നീട് തിരിച്ചു വിളിക്കുകയാണ് പതിവ് എന്നും അറിഞ്ഞതായും അദ്ദേഹത്തിന്റെ വിളിക്കായി കാത്തിരിക്കുകയാണ് താനെന്നും സുകന്യ പറഞ്ഞു. വിളി വന്നില്ലെങ്കില്‍ വീണ്ടും അങ്ങോട്ടു വിളിക്കുമെന്നും അദ്ദേഹം സമ്മതിച്ചാല്‍ അന്നു തന്നെ പണം അക്കൗണ്ടിലൂടെ കൈമാറുമെന്നും സുകന്യ കൃഷ്ണ അറിയിച്ചു.

shortlink

Post Your Comments


Back to top button