മോഹന്‍ലാല്‍-സിദ്ധിഖ് ടീമിന്റെ ബിഗ് ബ്രദര്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുമ്പോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് മലയാള സിനിമയുടെ ജനുവരിമാസ റിലീസിലേക്ക്. മോഹന്‍ലാല്‍ എന്ന അസാധാരണ താരത്തെ മുന്നില്‍ നിര്‍ത്തി സിദ്ധിഖ് ഒരുക്കിയ ബിഗ് ബ്രദര്‍ പൂര്‍ണ്ണമായും കൊമെഴ്സിയല്‍ ഫ്ലേവര്‍ നിറച്ച ആക്ഷന്‍ സിനിമയാണ്. എന്നിരുന്നാലും ‘ചേട്ടന്’ എന്ന സഹോദര സ്നേഹത്തിന്റെ വൈകാരികത കൂടി താന്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് സിദ്ധിഖ്. ഒന്‍പത് വര്‍ഷത്തോളമായി മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിട്ടെന്നും പക്ഷെ അന്യഭാഷ സിനിമകളിലേക്ക് കടന്നതോടെ തനിക്ക് അതിനു കഴിയാതെ വരികയായിരുന്നുവെന്നും സിദ്ധിഖ് വ്യക്തമാക്കുന്നു.
‘മോഹന്‍ലാല്‍ എന്ന നടന് രണ്ടു തരത്തിലുള്ള ഇമേജുണ്ട്. അസാധാരണ മനുഷ്യനായി നിറഞ്ഞാടുന്ന ലാല്‍. അല്ലെങ്കില്‍ വളരെ താഴ്മയോടെ ജീവിക്കുന്ന ലാല്‍. ഞാനതില്‍ ആദ്യത്തെ ലാലിനെ എടുത്തു. ചെറുപ്പക്കാര്‍ കാത്തിരിക്കുന്നത് ആദ്യത്തെ ലാലിനെയാണ്. അവരുടെ മനസ്സിലെ ലാല്‍ എന്നത് സാധാരണ മനുഷ്യനിലും വലിയ ലാലാണ്. ഇതില്‍ ആക്ഷന്‍ തന്നെയാണ് മുന്‍തൂക്കം’.
‘9 വര്‍ഷത്തോളമായി ലാലിനെ വെച്ച് ഒരു സിനിമ എന്ന ആലോചന തുടങ്ങിയിട്ട്, മറ്റു ഭാഷകളിലെ ജോലിയും ലാലിന് വേണ്ടി ഒരു വിഷയം കണ്ടെത്താനുള്ള പ്രയാസവുമാണ് വൈകാന്‍ കാരണം. നായകന് ലാല്‍ ആകുമ്പോള്‍ എന്ത് വേണം എന്നല്ല, എന്ത് വേണ്ട എന്ന് തീരുമാനിക്കാനാണ് പ്രയാസം. നോക്കുന്നിടത്തെല്ലാം ലാലുണ്ട് എന്നതായിരുന്നു അവസ്ഥ. പലതും മാറ്റിയെടുത്താണ് അവസാനം ഈ ലാലിനെ കണ്ടെത്തിയത്. ഇതിന്റെ കഥ തന്നെയാണ് ലാലിനെ ആദ്യം ആകര്‍ഷിച്ചത്. തിരക്കഥയായി വന്നപ്പോള്‍ ലാല്‍ പറഞ്ഞു ഇതില്‍ ആക്ഷന്‍ ഏറെ വന്നിരിക്കുന്നുവെന്ന്. സ്വാഭാവികമായും ആ കഥാപാത്രം വളര്‍ന്നപ്പോള്‍ അയാള്‍ക്ക് വേണ്ട തരത്തിലുള്ള ആക്ഷന്‍ വന്നു പോയതാണ്. അത് ലാലിനും ഇഷ്ടമായി. അങ്ങനെയാണ് ഈ ‘ബിഗ് ബ്രദര്‍’ സംഭവിക്കുന്നത്’. മനോരമയുടെ സണ്‍ഡേ സപ്ലിമെന്റിന് അനുവദിച്ച അഭിമുഖത്തില്‍ സിദ്ധിഖ് വ്യക്തമാക്കുന്നു.
Post Your Comments