BollywoodGeneralLatest News

കീഴ്ചുണ്ടില്‍ ബോള്‍ അടിച്ചുകൊണ്ടു; ചിത്രീകരണത്തിനിടെ നടന് പരിക്ക്

മുറിവില്‍ സ്റ്റിച്ചിട്ടുണ്ട്. പരിക്ക് ഭേദമാകുന്നതുവരെ ഷൂട്ടിനായി താരം എത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 4-5 ദിവസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

ജേഴ്‌സി സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാഹിദ് കപൂറിന് പരിക്ക്. ചിത്രത്തില്‍ ക്രിക്കറ്റ് താരമായിട്ടാണ് ഷാഹിദ് വേഷമിടുന്നത്. അപ്രതീക്ഷിതമായി താരത്തിന്റെ ചുണ്ടില്‍ ബോള്‍ അടിച്ചു കൊള്ളുകയും പരിക്കേല്‍ക്കുകയുമായിരുന്നു. ചണ്ഡീഗഢിലേ ഷൂട്ടിനിടയില്‍ ആയിരുന്നു സംഭവം.

റിഹേഴ്സല്‍ നടത്തുന്നതിനിടയില്‍ താരത്തിന്റെ കീഴ്ചുണ്ടില്‍ ബോള്‍ അടിച്ചുകൊണ്ടു. ആഴത്തില്‍ മുറിവേല്‍ക്കുകയും രക്തം വരികയും ചെയ്തു. ഉടനെ താരത്തെ ആശുപത്രിയിലേക്ക് മാറ്റി. മുറിവില്‍ സ്റ്റിച്ചിട്ടുണ്ട്. പരിക്ക് ഭേദമാകുന്നതുവരെ ഷൂട്ടിനായി താരം എത്തില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 4-5 ദിവസത്തിനുള്ളില്‍ ഷൂട്ട് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിനിമയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

പരിക്ക് വേഗം ഭേദമാകുന്നുണ്ട്. ജേഴ്‌സി തന്റെ രക്തം കുറച്ചെടുത്തു എന്നും താരം സമൂഹമാധ്യമത്തില്‍ കുറിച്ചിട്ടുണ്ട്. മുഖം മറച്ച്‌ ഭാര്യ മിറ രാജ്പുത്തിനൊപ്പം മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button