KollywoodLatest NewsNEWS

വിഘ്നേഷ് നയൻ താരയെ കരയിപ്പിച്ചോ? ലേഡി സൂപ്പർ സ്റ്റാറെ വേദനിപ്പിച്ച ആ സംഭവം പുറത്ത്

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ വേദനിപ്പിച്ച ഒരു വാർത്തയാണ് സിനിമാ ലോകം ഇന്ന് ചർച്ച ചെയ്യുന്നത്. താരത്തെ കരയിപ്പിച്ചത് കാമുകൻ വിഘ്നേഷ് ശിവയാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ നയൻ താരയെ വേദനിപ്പിച്ചത് വിഘ്നേഷ് അല്ല.

ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം, അത് മറ്റൊന്നുമല്ല ജീവിതത്തില്‍ താനെറെ ഇഷ്ടപ്പെടുന്നയാളാണ് ആഞ്ജലീനയെന്ന് താരം വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ അവള്‍ തന്റെ ഭാഗ്യമാണെന്നും, അതിനൊപ്പം അവളുടെ ജനനത്തിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് തന്നെത്തേടിയെത്തിയതെന്നും നയന്‍താര കൂട്ടിച്ചേക്കുന്നു.ആ കുട്ടി മറ്റാരുമല്ല സഹോദരന്‍റെ മകളെക്കുറിച്ച് പറഞ്ഞ് വാചാലയാവുകയായിരുന്നു നയൻതാര.

കഴിഞ്ഞ ക്രിസ്മസിന് തങ്ങള്‍ ഒരുമിച്ചായിരുന്നില്ലെന്നും അവളെ താൻ വല്ലാതെ മിസ്സ് ചെയ്തുവെന്നും, നയന്‍സ് മണിക്കൂറുകളോളം ആഞ്ജലീനയെ ഓര്‍ത്ത് കരഞ്ഞിരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ALSO READ: സ്റ്റൈൽ മന്നന്റെ തീ പാറുന്ന പ്രകടനവുമായി ദര്‍ബാര്‍ കുതിക്കുന്നു; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഇന്ന് സിനിമ ലോകത്തെ ഏറ്റവും ആരാധകരുള്ള നായികയായി നയൻ താര മാറുകയാണ് ,കൂടാതെ സൂപ്പർ താരങ്ങൾ വരെ താരത്തിനെയാണ് മാതൃകയാക്കുന്നത്, ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന താരവിവാഹമാണ് നയൻതാരയുടെയും, വിഘ്നേഷ് ശിവന്റെയും. ഇവരുടെ വിവാഹം ഈ വർഷം ഉണ്ടാകുമെന്നുളള തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ വിശദീകരണം നടത്തിയില്ലെന്ന് മാത്രമല്ല തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടുമില്ല.എങ്കിൽ പോലും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയുന്നുമുണ്ട് എന്നുമാത്രം.

shortlink

Related Articles

Post Your Comments


Back to top button