കുഞ്ചാക്കോ ബോബന് ‘അഞ്ചാം പാതിര’ എന്ന ചിത്രം സമ്മാനിച്ചത് മലയാള സിനിമയില്‍ ഇന്ന് വരെ ആരും ചെയ്തിട്ടില്ലാത്ത വേഷങ്ങളില്‍ ഒന്നാണ്. ക്രിമിനോളജിസ്റ്റ് കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിക്കുന്ന കുഞ്ചാക്കോ ബോബന്‍ തന്റെ പുതിയ മാറ്റത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.
‘ഞാന്‍ കുറ്റാന്വേഷകനാകുന്ന ആദ്യ ചിത്രമാണ് ‘അഞ്ചാം പാതിര’. മുന്‍പ് അഭിനയിച്ച ‘ട്രാഫിക്’ ‘വേട്ട’ എന്നിവ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്നതാണെങ്കിലും ആ രണ്ടു ചിത്രത്തിലും കുറ്റവാളിയായിരുന്നു ഞാന്‍. പോലീസ് സേനയിലെ സുഹൃത്ത് വഴി ക്രൈം ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി ഭാഗമായി മാറുന്ന ആളാണ് അഞ്ചാം പാതിരയിലെ അന്‍വര്‍ ഹുസൈന്‍. ഒരു മാറ്റം എന്റെ കരിയറിലും അത്യാവശ്യമാണ്. അതിനുവേണ്ടി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയെന്നു മാത്രം. മനസ്സും ശരീരവും അതിനായി തനിയെ മാറിക്കോളും, ഇതിന്റെ ഭാഗമായി ഒട്ടേറെ ഡോക്ടര്‍മാരെ പ്രത്യേകിച്ച് സൈക്കോളജിസ്റ്റുകളുടെ രീതികള്‍ പഠിച്ചു. അവയില്‍ നിന്ന് മികച്ചത് മാത്രമെടുത്താണ് അന്‍വര്‍ ഹുസൈന്‍റെ ശൈലികളാക്കിയത്. ആദ്യമായി കേസ് അന്വേഷണത്തിലേക്ക് കടക്കുന്ന ഒരാളുടെ കൗതുകങ്ങളും ആകാംഷയുമെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതായിരുന്നു പ്രധാന വെല്ലുവിളിയും. എന്റെ കഥാപാത്രത്തിന് യോജിക്കാത്ത തരത്തിലുള്ള ഒരു മാനറിസവും ഇതിനായി സ്വീകരിച്ചിട്ടില്ല’.
Post Your Comments