CinemaGeneralLatest NewsNEWS

ലാലേട്ടൻ മുതൽ ടൊവിനോ മച്ചാൻ വരെ; അര്‍ദ്ധനഗ്നരായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട താരങ്ങളെക്കുറിച്ച് അറിയാം

സിനിമയിൽ കഥാ പാത്രത്തിന്റെ പൂർണതയാണ് പ്രധാനം. അഭിനയത്തിന് പരിധികൾ വെയ്ക്കാത്ത നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. നമ്മുടെ നടന വിസ്‌മയം മോഹൻ ലാൽ മുതൽ യൂത്ത് സ്റ്റാർ ടൊവിനോ തോമസ് വരെ അതിൽപ്പെടും. അര്‍ദ്ധനഗ്നരായി സിനിമയിൽ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിച്ചവരാണ് ഇവർ. ഏതു വേഷങ്ങൾക്കും കഥാപാത്രത്തിനായും തങ്ങളെ മോൾഡ് ചെയ്തെടുക്കാൻ മലയാള സിനിമാതാരങ്ങൾ കാട്ടുന്ന ആത്മാര്‍ത്ഥത വളരെ വലുതാണ്.

ബ്ലെസ്സി സംവിധാനം നിർവ്വഹിച്ച തന്മാത്ര’ എന്ന സിനിമയിലൂടെ മോഹൻലാൽ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ചിത്രത്തിൽ താരം അഭിനയിച്ചത് അഴ്സിമേഴ്സ് എന്ന അപൂര്‍വ്വ മറവിരോഗമുണ്ടാകുന്ന വ്യക്തിയായാണ്. ചിത്രത്തിൽ ഒന്നിലധികം രംഗങ്ങളിലാണ് താരം അര്‍ദ്ധ നഗ്നനായി പ്രത്യക്ഷപ്പെടുന്നത്. മറവി രോഗത്തെ തുടര്‍ന്നുണ്ടാകുന്ന മൂര്‍ധന്യാവസ്ഥയിലെ അവസ്ഥകളിലൂടെ സഞ്ചരിക്കുമ്പോഴാണ് താരം അര്‍ദ്ധനഗ്നനായി പ്രത്യക്ഷപ്പെടുന്നത്. നടൻ്റെ അര്‍പ്പണ മനോഭാവത്തിൻ്റെ മൂര്‍ത്തിമത് ഭാവമായിരുന്നു തന്മാത്രയിലെ രമേശൻ.

ജയസൂര്യയുടെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട ഒരേടാണ് അപ്പോത്തിക്കിരി എന്ന ചിത്രം. സുരേഷ്‌ഗോപി, ജയസൂര്യ, അസിഫ് അലി എന്നിവരെ മുഖ്യ കഥപാത്രങ്ങളാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യ്ത ചിത്രമാണിത്. അപ്പോത്തിക്കിരിയിലെ സുബി ജോസഫ് എന്ന കഥാപാത്രത്തിനായി പത്ത് കിലോയോളം കുറച്ച് വലിയ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തിയിരുന്നു.

സിനിമയിൽ ആതുര സേവനം എങ്ങിനെ ആതുര കൊള്ളയായി മാറുന്നുവെന്നാണ് ചര്‍ച്ച ചെയ്തത്. ചിത്രത്തിൽ രോഗിയായാണ് ജയസൂര്യ പ്രത്യക്ഷപ്പെട്ടിരുന്നത്. രോഗത്തിൻ്റെ മൂര്‍ധന്യാവസ്ഥയിലെത്തി നിൽക്കുന്ന കഥാപാത്രത്തിൻ്റെ മാനസികാവസ്ഥ വെളിപ്പെടുത്തുന്ന വേളയിലാണ് ജയസൂര്യയും ശരീരം മറന്ന് കഥാപാത്രമായി മാറിയത്. ജയസൂര്യ എന്ന നടൻറെ അർപ്പണ മനോഭാവത്തിന്റെ മറ്റൊരു പേരായി അപ്പോത്തിക്കിരിയിലെ സുബിൻ ജോസഫ്‌. പിന്നീട് ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചപ്പോഴും കഥാപാത്രത്തിൻ്റെ പൂർണതയ്ക്കായി അർദ്ധനഗ്നനായി സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ ഈ പ്രഗത്ഭ നടൻ മടി കാണിച്ചിരുന്നില്ല.

ALSO READ: സ്റ്റൈൽ മന്നന്റെ തീ പാറുന്ന പ്രകടനവുമായി ദര്‍ബാര്‍ കുതിക്കുന്നു; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ച മാത്തൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചതാണ്. അനാഥനായ മാത്തൻ അപകടകരമായ അവസ്ഥയിൽ നിന്ന് പുറത്തു കടക്കുന്ന വളരെ സുപ്രധാനമായ രംഗത്തിൽ ടൊവിനോ അര്‍ദ്ധ നഗ്നനായാണ് അഭിനയിച്ചിരിക്കുന്നത്. അഭിനയ ത്വരയുള്ള നടൻ്റെ അര്‍പ്പണ മനോഭാവമാണ് താരത്തിൻ്റെ ഈ രംഗത്തിലൂടെ വെളിവാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button