CinemaLatest NewsMollywoodNEWS

ഭര്‍ത്താവ് ഭരതന്റെ മരണശേഷം ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന് എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു; കെ.പിഎസി ലളിത

ചേട്ടന്റെ പോക്കോടു കൂടി ഞാന്‍ സിനിമാ അഭിനയം ഏതാണ്ട് നിറുത്തിയ മട്ടായിരുന്നു

 

മലയാളത്തിന്റെ പ്രിയ താരമാണ് ശ്രദ്ധേയയായ നടി കെപിഎസി ലളിത. മലയാള സിനിമാലോകത്തെ സൂപ്പര്‍ താരങ്ങളുടെ അമ്മ വേഷത്തില്‍ തിളങ്ങിയ താരം കൂടിയാണ് അവര്‍ സിനിമാ കുടുംബം തന്നെയായിരുന്നു താരത്തിന്റേത് മലയാളത്തിന്റെ പ്രിയസംവിധായകന്‍ ഭരതന്റെ വഴിയെ തന്നെയാണ് അദ്ദേഹത്തിന്റെ മകനും സംവിധാന ലോകത്തേക്കും അഭിനയ രംഗത്തേക്കും എത്തിയത്. ഭര്‍ത്താവ് ഭരതന്റെ മരണശേഷം തന്നെ വീണ്ടും സിനിമയിലേക്കെത്തിച്ചത് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണെന്ന് നടി കെപിഎസി ലളിത തുറന്നു പറഞ്ഞിരിക്കുകയാണ്. അഭിനയിക്കാന്‍ പറ്റുമോ എന്ന് തനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് സത്യന്‍ തന്നെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് കെപിഎസി ലളിത പറഞ്ഞു.

താരം പറഞ്ഞത് ഇങ്ങനെ സത്യന്‍ അന്തിക്കാടിനെ കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാന്‍ പറ്റില്ല. ചേട്ടന്റെ പോക്കോടു കൂടി ഞാന്‍ സിനിമാ അഭിനയം ഏതാണ്ട് നിറുത്തിയ മട്ടായിരുന്നു. അഭിനയിക്കാന്‍ പറ്റുമോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് എന്റെ മക്കളെ കൂട്ടു പിടിച്ചിട്ട് സത്യന്‍ സിനിമയിലേക്ക് തിരികെ കൊണ്ടു വന്നത്.എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന്’. തനിക്ക് ഏറ്റവും മികച്ച വേഷങ്ങള്‍ തന്നത് സത്യന്‍ അന്തിക്കാടാണെന്നും സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി ഒരുക്കുന്ന സിനിമയിലും തനിക്ക് വ്യത്യസ്തമായ ഒരു വേഷമുണ്ടെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു. മലായാളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത മികച്ച വേഷങ്ങളാണ് താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button