2013ല്‍ ദിലീപ് നായകനായ നാടോടി മന്നന്‍ എന്ന ചിത്രത്തില്‍ സംവിധായകന്‍ വിജി തമ്പി അവതരിപ്പിച്ച സംഭവങ്ങള്‍ തന്നെയാണ് മരട് ഫ്ലാറ്റ് സ്ഫോടനങ്ങളിലൂടെ നമ്മൾ കണ്ടത്. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചയായിരുന്നു ഇന്നലെയും ഇന്നും മരട് ഫ്ലാറ്റില്‍ കാണാന്‍ കഴിഞ്ഞത്.
കൊച്ചി മരടില്‍ വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് കെട്ടിപ്പെടുത്തിയ പടുകൂറ്റന്‍ ഫ്ലാറ്റുകള്‍ സെക്കന്‍ഡുകള്‍ കൊണ്ട് മണ്ണിനടിയിലേക്ക് തകര്‍ന്നടിയുന്നത് നേരില്‍ കണ്ടത് ലക്ഷങ്ങളാണ്. ഇതൊന്നും ഇവിടെ നടക്കില്ല എന്ന് പറഞ്ഞവര്‍ക്ക് പോലും അതിശയകരമായ കാഴ്ചയായിരുന്നു അത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ കാഴ്ച സംവിധായകന്‍ വിജി തമ്പി മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിച്ചിരുന്നു.
വിജി തമ്പി സംവിധാനം ചെയ്‌ത നാടോടിമന്നന്റെ കഥ എന്നുപറയുന്നത് ഇടത് – വലത് രാഷ്ട്രീയക്കാര്‍ക്കിടയില്‍ നിന്ന് സ്വതന്ത്രനായി ഒരാള്‍ ഒരു സിറ്റിയുടെ മേയര്‍ സ്ഥാനത്തേക്ക് വരുന്നതാണ്. അനധികൃത ബില്‍ഡിംഗുകള്‍ ഉണ്ടാകുന്നത് രാഷ്ട്രീയ സ്വാധീനം കൊണ്ടും ഉദ്യോഗസ്ഥരുടെ അഴിമതികൊണ്ടുമാണ്. അങ്ങനെ തന്നെയാണ് ഈ സിനിമയിലും. അനധികൃതമായി ഒരാള്‍ ഒരു കെട്ടിടം ഇങ്ങനെ കെട്ടിപ്പൊക്കുമ്ബോള്‍ അത് അനധികൃതമാണെന്ന് മേയര്‍ മനസിലാക്കി അത് പൊളിക്കാന്‍ തീരുമാനിക്കുകയാണ്.
ALSO READ: അനു സിത്താരയാണ് മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടി;- ഉണ്ണി മുകുന്ദൻ
അതേസമയം, പൊളിക്കാന്‍ തീരുമാനിക്കുമ്ബോള്‍ ഒരുപാട് എതിര്‍പ്പും സമ്മര്‍ദ്ദവുമൊക്കെ വരുന്നു. അങ്ങനെ മുഖ്യമന്ത്രി മേയറെ വിളിപ്പിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്നും ഇത്രയും ജനസാന്ദ്രതയും കെട്ടിടങ്ങളും റോഡുകളുമൊക്കെയുള്ള ഒരു നഗരപ്രദേശത്ത് ഒരു കെട്ടിടം പൊളിക്കുന്നത് എത്രമാത്രം അപകടമുണ്ടാക്കും എന്നൊക്കെ ചോദിക്കുന്നു. അപ്പോഴാണ് മേയര്‍ ഇങ്ങനെയൊരു ടെക്‍നോളജിയെക്കുറിച്ച് മുഖ്യമന്ത്രിയെ പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്നത്. ഫ്ലാറ്റ് ഉടമകളുടെ വേദനയ്ക്ക് ആര് മറുപടി പറയുമെന്നും വിജി തമ്പി ചോദിക്കുന്നു.
Post Your Comments