ക്വീന്‍ സിനിമ റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന് ഡിജോ ജോസ് ആന്റണി. പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തി 2018 ല്‍ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയാണ് ക്വീന്‍. സാനിയ അയ്യപ്പന്, ധ്രൂവ് എന്നിവരെല്ലാം സിനിമയിലൂടെ ശ്രദ്ധേയരായി. സംവിധായകന് ഡിജോയും ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായി.
ഇന്ന് എന്റെ ജീവിതത്തിലെ വഴിത്തിരിവായ ദിനം പിന്നിടുന്ന വേളയാണ്. ജനുവരി 12 – രണ്ട് സുപ്രധാന നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ച ദിനം. ഒന്ന് മലയാള സിനിമയിലേക്ക് ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായി അരങ്ങേറ്റം കുറിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. മറ്റൊരു അഭിമാന നിമിഷമായ ലാലേട്ടനുമൊത്തുള്ള കൈരളി ടിഎംടി യ്ക്കായി ചെയ്ത പരസ്യ ചിത്രം റിലീസായിട്ട് ഒരു വര്‍ഷവും കടന്നു പോകുന്നു.
ഈ പുതുവര്‍ഷത്തിലും ഒരുപാട് പ്രതീക്ഷകളുമായി മുന്നോട്ട് സഞ്ചരിക്കുകയാണ്. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ‘പള്ളിച്ചട്ടമ്പി’ യുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരഗമിക്കവേ മറ്റൊരു സന്തോഷകരമായ വാര്‍ത്തകൂടി നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുകയാണ്. എന്റെ കരിയറില്‍ ഒരുപാട് വഴിത്തിരുവുകള്‍ എനിക്ക് സമ്മാനിച്ച ഇന്നത്തെ ദിനം തന്നെ അത് നിങ്ങളെ അറിയിക്കണമെന്ന് തോന്നി. എന്തായാലും എല്ലാവരും കാത്തിരിക്കണം. പതിവ് പോലെ എന്നെ ഞാനാക്കിയ നിങ്ങളുടെ ഏവരുടെയും ഹൃദയം നിറഞ്ഞ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു’.
Post Your Comments