ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയ ചിത്രമാണ് ഛാപക് ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്കായി നീതിക്കുവേണ്ടിയുള്ള പോരാട്ടം നടത്തുന്ന ലക്ഷ്മി യായി ചിത്രത്തില്‍ എത്തുന്നത് ദീപികാ പദുക്കോണാണ് .മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യ്ത്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാരിതയാണ് ലഭിക്കുന്നത്. ആരാധകരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ ദീപിക കാഴ്ചവെച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ പ്രയോജനത്തിനായി ഒരു നിര്‍ദ്ദേശം ആരംഭിക്കാന്‍ ചിത്രത്തിന്റെ വിവരണം ഉത്തരാഖണ്ഡ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്കായി പെന്ഷന് പദ്ധതി ആരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചതായി വാര്‍ത്താ പോര്‍ട്ടലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു
പദ്ധതി പ്രകാരം, അതിജീവിച്ചവര്‍ക്ക് 5000-6000 രൂപ പെന്ഷന് നല്‍കും, അങ്ങനെ അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും കഴിയും.എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കുന്നതിന് മന്ത്രിസഭ ഇതുവരെ അംഗീകരം നല്‍കിയിട്ടില്ല.
ബോക്സോഫീസില്‍ ചപാക്’ ആദ്യ ദിവസം 4.25 കോടി രൂപയും രണ്ടാം ദിവസം 6 കോടി രൂപയുമാണ് നേടിയത്. അജയ് ദേവ്ഗണിന്റെ പീരിയഡ് നാടകമായ ‘തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍’ എന്ന സിനിമയില്‍ നിന്ന് ഈ ചിത്രം കടുത്ത മത്സരമാണ് നേരിടുന്നത്.
Post Your Comments