അനു സിത്താരയാണ് മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം ക്ലബ്.എഫ് എമ്മിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആണ് ഉണ്ണി മുകുന്ദൻ ഇത് വെളിപ്പെടുത്തിയത്. ഉണ്ണിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഇക്കാര്യം നേരിട്ടു പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിന്റെ ആവശ്യം ഇല്ലെന്നായിരുന്നു ഉണ്ണി പറഞ്ഞ മറുപടി. മലയാളത്തനിമയും ഓമനത്തവുമുള്ള ഗ്രാമീണ സുന്ദരിയായി മാമാങ്കത്തില്‍ അനു അഭിനയിച്ചത് കാണാന്‍ നല്ല രസമായിരുന്നുവെന്നും ഉണ്ണി മുകുന്ദന് വ്യക്തമാക്കി.
മമ്മൂട്ടി നായകനായ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം മല്ലു സിങ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ശ്രദ്ധേയനായത്. താരത്തിൻ്റേതായി ഏറ്റവുമൊടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കമായിരുന്നു.
ALSO READ: ധനുഷ്- കാര്‍ത്തിക് സുബ്ബരാജ് എന്റർടൈനർ ചിത്രീകരണം പൂർത്തിയായി; സിനിമയുടെ പേര് പ്രഖ്യാപിച്ചത് അവസാനം
മാമാങ്കത്തിൽ മമ്മൂട്ടിയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചത്. ചിത്രത്തിൽ ചന്ദ്രോത്ത് പണിക്കര്‍ എന്ന കായികാഭ്യാസിയുടെ വേഷത്തിലാണ് ചിത്രത്തിൽ താരമെത്തിയത്. അതിന് പിന്നാലെ നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.
Post Your Comments