CinemaGeneralLatest NewsMollywoodNEWSUncategorized

എസി റൂം കൂടെ നില്‍ക്കാന്‍ അസിസ്റ്റന്റ് : സൂപ്പര്‍ താരങ്ങളുടെ സുരക്ഷയില്‍ തിളങ്ങി സൂരജ്

എനിക്ക് മാത്രമായി അസിസ്റ്റന്റിനെയും ഏര്‍പ്പാടാക്കി

നവാഗതനായ രതീഷ്‌ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ കഴിഞ്ഞ വര്‍ഷത്തെ മികച്ച മലയാള സിനിമകളുടെ ലിസ്റ്റില്‍ ഇടം നേടുമ്പോള്‍ ചിത്രത്തിലെ റോബോട്ടിന്റെ വേഷത്തിനുള്ളില്‍ ആരാണെന്ന സംശയം പ്രേക്ഷകര്‍ പങ്കുവെച്ചിരുന്നു, ഇപ്പോഴിതാ അതിലെ ആ സസ്പന്‍സ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. കോമഡി ഷോകളുടെ അവതാരകനും, മിമിക്രി താരവും, നടനുമായ സൂരജ്  തേലക്കടാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍റെ ചലനങ്ങള്‍ക്ക് ചാരുത പകര്‍ന്നത്.

സിനിമ എന്നാല്‍ പ്രാന്ത് പിടിച്ചു നടക്കുന്ന അവസരത്തില്‍ ഇങ്ങനെ ഒരു അവസരം ലഭിച്ചപ്പോള്‍ വിട്ടു കളയാന്‍ തോന്നിയില്ല എന്നാണ് സൂരജിന്റെ തുറന്നു പറച്ചില്‍.

‘സിനിമയില്‍ നല്ല ഒരു വേഷം ആഗ്രഹിച്ചിരിക്കുമ്പോഴാണ്‌ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലേക്ക് വിളിവരുന്നത്. സിനിമയില്‍ ഒരു രംഗത്ത് പോലും തന്റെ മുഖം കാണിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ആദ്യം ഒരു നിരാശ തോന്നിയിരുന്നു. പക്ഷെ പിന്നെ അത് മാറി. നല്ല ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിയുന്നത് വലിയ കാര്യമാണ്. എനിക്ക് സ്വന്തമായി ഒരു റൂം വരെ അവര്‍ നല്‍കി. എനിക്ക് മാത്രമായി അസിസ്റ്റന്റിനെയും ഏര്‍പ്പാടാക്കി. അതൊക്കെ വലിയ ഭാഗ്യമാണ്. ഈ രഹസ്യം നേരത്തെ പറഞ്ഞാല്‍ കുട്ടികള്‍ക്ക് ആ റോബോട്ടിനെ കാണുമ്പോള്‍ ഒരു കൗതുകം ഉണ്ടാകുമായിരുന്നില്ല. ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ ആരെന്ന സസ്പന്‍സ് പുറത്തുവിട്ടു കൊണ്ടുള്ള മനോരമ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സൂരജ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button