GeneralLatest NewsMollywood

ഒരു ഭാഗത്ത് കൊക്ക, മൂന്ന് തവണ വണ്ടി മറഞ്ഞു; ഭാഗ്യം കൊണ്ടാണ് തിരിച്ചെത്തിയതെന്നു സംവിധായകന്‍

നീത പിള്ളയും പുതുമുഖമായ ജിജി സ്‌കറിയയും പ്രധാന വേഷത്തില്‍ എത്തു ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് നിര്‍മിക്കുന്നത്

‘1983’, ‘ആക്ഷന്‍ ഹീറോ ബിജു’, ‘പൂമരം’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് എബ്രിഡ് ഷൈന്‍. അദ്ദേഹത്തിന്‍റെ പുതിയ ചിത്രമാണ് ‘ദ കുങ്ഫു മാസ്റ്റര്‍’. ഒരു മുഴുനീളം ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന കുങ്ഫു മാസ്റ്റര്‍ ഹിമാലയന്‍ താഴ്‌വരയിലാണ് പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. കനത്ത മഞ്ഞായതിനാല്‍ ചിത്രീകരണത്തിനിടെ മൂന്ന് തവണ വണ്ടി മറഞ്ഞതായും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഒരു അഭിമുഖത്തിനിടെ എബ്രിഡ് ഷൈന്‍ തുറന്നു പറയുന്നു.

“നല്ല ബുദ്ധിമുട്ടായിരുന്നു തണുപ്പത്തുള്ള ചിത്രീകരണം. തണുപ്പുകാരണം ബാത്ത് റൂമില്‍ പോലും പോകാന്‍ പറ്റാത്ത അവസ്ഥ. തെര്‍മല്‍ വസ്ത്രങ്ങളായിരുന്നു ആശ്രയം. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന സമയത്ത് ലൈറ്റ് വെയ്റ്റ് ഷൂവാണ് താരങ്ങള്‍ ധരിച്ചിരുന്നത്. അവരും നന്നായി ബുദ്ധിമുട്ടി. വെളിച്ചം വളരെ കുറവായിരുന്നു. രാവിലെ പത്ത് മണിക്ക് വെളിച്ചം വന്നാല്‍ നാല് മണിയാകുമ്ബോഴേക്കും പോകും. പിന്നെ നല്ല മഞ്ഞായതിനാല്‍ വാഹനം തെന്നിപ്പോകും. ഒരുഭാഗത്താകട്ടെ കൊക്കയും. ചിത്രീകരണത്തിനിടെ മൂന്ന് തവണയാണ് വണ്ടി മറിഞ്ഞത്. ഭാഗ്യമുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് തിരിച്ച്‌ വീട്ടിലെത്തിയത്” എബ്രിഡ് ഷൈന്‍ പങ്കുവച്ചു.

നീത പിള്ളയും പുതുമുഖമായ ജിജി സ്‌കറിയയും പ്രധാന വേഷത്തില്‍ എത്തു ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് നിര്‍മിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button