ബോളിവുഡ് താരം ഹൃത്വിക്ക് റോഷന് 46-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. പതിവ് പോലെ തന്നെ ഇക്കുറിയും താരത്തിന്റെ ജന്മദിനത്തില്‍ മുന്‍ഭാര്യ സൂസന്‍ ഖാന്‍ ആശംസകളുമായി എത്തി. തനിക്കറിയാവുന്ന ഏറ്റവും വിസ്മയിപ്പിക്കുന്ന മനുഷ്യന്‍ ഹൃത്വിക്കാണെന്ന് സൂസന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു സൂസന്റെ പിറന്നാളാശംസകൾ.
ഏറ്റവും നല്ല അച്ഛനെന്ന ഹാഷ്ടാഗിന് ഒപ്പമാണ് സൂസന്റെ പോസ്റ്റ്. ബെസ്റ്റ് ഡാഡി അവാര്‍ഡ് എന്നായിരുന്നു ഹാഷ്ടാഗ്. ഹൃത്വിക്കിന് ഒരു മികച്ച ജീവിതം ആശംസിച്ച സൂസന്‍ തന്റെ മുന്‍ ഭര്‍ത്താവ് ഒരു മികച്ച തത്ത്വചിന്തകനാണെന്നും കുറിക്കുന്നു.
2000ത്തിലാണ് ഹൃത്വിക്കും സൂസനും വിഹിതരായത്. 13 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2013ല്‍ ഇരുവരും വേര്‍ പിരിഞ്ഞു. എന്നാല്‍ ഇരുവരും ഇപ്പോള്‍ ഉറ്റ സുഹൃത്തുക്കളാണ്. മക്കള്‍ക്കൊപ്പമുള്ള യാത്രകളിലും വിശേഷ ദിനങ്ങളിലും ഹൃത്വിക്കും സൂസനും ഇപ്പോഴും ഒത്തുചേരാറുണ്ട്.
Post Your Comments