മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പരിജിതയായ താരമാണ് സാധികാ വേണുഗോപാല്‍ കലാഭവന്‍മണിയുടെ ചിത്രത്തിലൂടെയാണ് താരം നായികയായി മലയാളസിനിമയില്‍ എത്തുന്നത്.താരത്തിന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.എല്ലാവരും നിശ്ശബ്ദരാകുന്നസമയത്ത് ഉയരുന്ന പ്രതിഷേധസ്വരത്തിന് കരുത്ത് കൂടും എന്നത് സാധിക പലവട്ടം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിവിധ വിഷയങ്ങളില്‍ നിലപാടുകള്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞ സാധികാ വേണുഗോപാല്‍ നവമാധ്യമങ്ങളിലെ സൈബര്‍ അറ്റാക്കിങ്ങിനെതിരെയും പോരാടുന്നയാളാണ്.
സിനിമയിലും സീരിയലിലും ഹ്രസ്വചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം മോഡലിങ് രംഗത്ത് എപ്പോഴും പുതിയ മേക്ക് ഓവറുകള്‍ നടത്തി അദ്ഭുതപ്പെടുത്താറുണ്ട്. സിനിമജീവിത വിശേഷങ്ങള്‍ക്കപ്പുറം മലയാളിയുടെ കപട സദാചാരബോധത്തെക്കുറിച്ചും മോഡലിങ്ങിനെക്കുറിച്ചും സാധിക തുറന്ന് സംസാരിച്ചിരിക്കുകയാണ്.മോഡലിങ്ങാണ് ഏറ്റവും ഇഷ്ടം. സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോ എന്നിവയെല്ലാം എന്റെ പ്രൊഫഷന് എന്ന നിലയിലാണ് കൊണ്ടുപോകുന്നത്. മോഡലിങ് എന്റെ പാഷനാണ്. സിനിമാകുടുംബത്തിലായതുകൊണ്ടാവാം ചെറുപ്പംതൊട്ടേ എനിക്ക് ഫോട്ടോക്ക് പോസ്ചെയ്യാന്‍ വളരെ ഇഷ്ടമായിരുന്നു.എന്നാല്‍ സിനിമയില്‍ നല്ലൊരു ബ്രേക്ക് ഇതുവരെ കിട്ടിയിട്ടില്ല. എന്താണ് കാരണമെന്നറിയില്ല. പെര്ഫോംചെയ്യാന്പറ്റിയ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ കലാഭവന്മണിച്ചേട്ടന്റെ നായികയായി അഭിനയിച്ചതിനാല്‍ ചെറിയ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന് ചിലര്‍ വിചാരിച്ചു. എന്നാല്‍ അങ്ങനെയല്ല, നല്ല ഏത് കഥാപാത്രവും ചെയ്യാന്‍ റെഡിയാണ്.എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
Post Your Comments