
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നടിയാണ് സാധിക വേണുഗോപാല്‍. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ചതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട് ഈ താരം. അത്തരം വിമര്‍ശനങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സാധിക. ” കുറേപേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്ബോക്സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്തവിളിച്ചിട്ടുണ്ട്. കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ചുവിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്തവിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.” ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സാധിക പറഞ്ഞു. ”
എല്ലാവര്‍ക്കുംകൂടി ഒറ്റ മറുപടിയേ എനിക്കുള്ളൂ ‘ഞാന്‍ എന്റെ ജോലിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പലതരത്തിലുമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും, അത് എന്റെ ഉത്തരവാദിത്വവും ജോലിയോടുള്ള ആത്മാര്ഥതയുമാണ്. അതിന്റെപേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യംചെയ്യാനോ ചീത്തവിളിക്കാനോ അവകാശമില്ല. നിങ്ങളുടെ വീടിന് മുന്നിലോ പൊതുസ്ഥലത്തോ വന്ന് മറ്റുള്ളവര്‍ക്ക് ഉപദ്രവമായി ഞാന്‍ പെരുമാറിയാല്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യംചെയ്യാം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് എന്റെ സ്വാതന്ത്ര്യത്തില്‍, എന്റെ തൊഴിലില്‍ കൈകടത്താനുള്ള അധികാരമില്ല. മറച്ചുവെക്കേണ്ട ഒന്നാണ് ശരീരം എന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചുവെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണ് എന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായിമാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നുമുണ്ടാകില്ല.” സാധിക പറഞ്ഞു
മലയാളികള്‍ കപട സദാചാരവാദികളാണെന്ന് തോന്നിയിട്ടുണ്ടെന്നും കാരണം മലയാളിക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്, എല്ലാം വേണം, എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. സമൂഹം എന്ത് ചിന്തിക്കും എന്നതാണ് പ്രധാന പ്രശ്നമെന്നും താരം കൂട്ടിച്ചേര്‍ത്തു.
Post Your Comments