ബിഗ് ബോസ് സീസൺ രണ്ടിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്‌ത പേരാണ് ഡോ. രജിത് കുമാറിന്റേത്. അറ്റെൻഷൻ കിട്ടാൻ വേണ്ടി രജിത് കളിക്കുന്ന ഡ്രാമയാണ് ഇതെല്ലാം എന്ന് മത്സരാർത്ഥികളും ചില പ്രേക്ഷകരും പറയുമ്പോൾ, സോഷ്യൽ മീഡിയയിൽ രജിത്തിനായി വാദിക്കുന്നവരും ഉണ്ട്. അദ്ദേഹത്തിന്റെ ശൈലി അതാണെന്നും, പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി പറയുന്ന അദ്ദേഹത്തിന്റെ സ്വാഭാവം അത്ര മോശം ഇല്ലെന്നും ഒക്കെയാണ് ചില ആളുകളുടെ സംസാരം.
കഴിഞ്ഞ ദിവസം ടാസ്കിനിടെ എഫ് എം അവതാരകയായി മാറിയപ്പോൾ വീണാ നായർ മഞ്ജു പത്രോസിന് ‘മദാലസ’ എന്ന വാക്ക് ഉപയോഗിച്ചാണ് പരിചയപ്പെടുത്തുന്നത്. മറ്റാരും അത് ഓർത്തെടുക്കാൻ ശ്രമിച്ചില്ലെങ്കിലും ആ സംസാരത്തിന് ശേഷം രജിത് കുമാർ ഈ പ്രയോഗം ഏറ്റെടുത്തു. മഞ്ജുവുമായി ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ അദ്ദേഹം ഇത് സംസാരവിഷയമാക്കുകയും ചെയ്തു. തനിക്ക് ഒരു സിനിമ ചെയ്യാൻ താത്പര്യം ഉണ്ടെന്നും അതിൽ ഇതേ വേഷം ചെയ്യാൻ താത്പര്യം ഉണ്ടോ എന്നുമായിരുന്നു രജിത്തിന്റെ ചോദ്യം. ഇത് കേൾക്കുന്ന മഞ്ജു നോക്കാം എന്ന മറുപടിയും നൽകിയ ശേഷം അവിടെ നിന്നും പോകുന്നു.
ഒറ്റയ്ക്കിരിക്കാതെ അവിടെ വന്നു എല്ലാവരുടേം ഒപ്പം ഇരിക്കാനായി മഞ്ജു പറയുന്നുണ്ടെങ്കിലും അദ്ദേഹം അത് കേൾക്കുന്നില്ല. പിന്നീട് ഊണ് കഴിക്കാൻ എല്ലാവരും നിർബന്ധിക്കുന്നുണ്ടെങ്കിലും തനിക്ക് ഇപ്പോൾ വേണ്ട എന്നാണ് രജിത് വ്യക്തമാക്കുന്നത്.ശേഷം തനിച്ചിരുന്നു സംസാരിക്കുന്ന അദ്ദേഹം ക്യാപ്റ്റൻ രാജിനി ചാണ്ടിയെ പറ്റിയും സംസാരിക്കുന്നുണ്ട്. ക്യാപ്റ്റൻ ഇഷ്ടം ഉള്ളവരോട് മാത്രമാണ് സംസാരിക്കുന്നതെന്നും അല്ലാത്തവരോട് സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബത്തിൽ ഉള്ളവർ കൂടുതൽ തവണ ഊണുകഴിക്കാനായി വിളിച്ചപ്പോൾ ഈ പ്രത്യേക സ്നേഹം സൂക്ഷിക്കണമെന്നും സ്നേഹത്തോടെ നീട്ടുമ്പോൾ ഓർത്തോണം അതിന്റെ പിറകെ ഒരു പാമ്പ് കൂടി കയറി വരുമെന്ന്. വെളിയിൽ താൻ ഒരുപാട് പാമ്പുകളെ കണ്ടിട്ടുണ്ടെന്നും, പക്ഷെ ഇത് വളരെ സുന്ദരികളും സുന്ദരന്മാരുമായ പാമ്പുകൾ ആണ്. ചിലത് കേറിപോകുന്നത് അറിയില്ല. നമ്മൾ അലിഞ്ഞങ്ങു വീഴുകയും ചെയ്യും.അകത്തുകയറിയിട്ട് അത് അങ്ങുതലപൊക്കുകയും ചെയ്യും. പിന്നെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ആയി പോകും. പണ്ടത്തെ സ്വഭാവം വച്ചിട്ടാണെങ്കിൽ ശരിയാക്കി തരാം എന്ന് പറയാമായിരുന്നു. പക്ഷെ ഇപ്പോൾ അതിന് കഴിയില്ല. നുമ്മക്ക് വാശി ഇല്ല വൈരാഗ്യം ഇല്ല, ദേഷ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments