യുവതലമുറയിലെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നൂറിന്‍ ഷെരീഫ്. അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് നൂറിന്‍ ഇതിനകം തന്നെ തെളിയിച്ചിരുന്നു. മോഡലിംഗില്‍ നിന്നുമാണ് ഈ താരം സിനിമയിലേക്ക് എത്തിയത്. അഭിനയത്തോട് താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പ് തന്നെ താരം പറഞ്ഞിരുന്നു. ഒമര്‍ ലുലു ചിത്രമായ ചങ്ക്‌സിലൂടെയായിരുന്നു നൂറിന്‍ തുടക്കം കുറിച്ചത്. പിന്നീട് ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലും നൂറിന്‍ അഭിനയിച്ചു.
ആദ്യ ചിത്രത്തിലൂടെ തന്നെ താരം ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂറിന്റെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ നൂറിൻ പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നൂറിന്റെ പോസ്റ്റ്………………….
നീയുള്ള ജിവിതം സന്തോഷകരമായിരിക്കും. അവനെക്കുറിച്ച് പറയാനായി കാത്തിരിക്കുകയാണ് താന്‍. തങ്ങളെക്കുറിച്ച് അധികം വൈകാതെ പറയുമെന്നും നൂറിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ പുതിയ പോസ്റ്റിനൊപ്പമുള്ള കുറിപ്പിലാണ് താരം ഇങ്ങനെ കുറിച്ചത്. ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന കൈകളുടെ ചിത്രവും നൂറിന്‍ പോസ്റ്റ് ചെയ്തിരുന്നു. വാച്ചണിഞ്ഞ പുരുഷന്റെ കൈയ്യും ബ്രേസ് ലെറ്റണിഞ്ഞ സ്ത്രീയുടെ കൈയ്യുമാണ് നൂറിന്‍ പോസ്റ്റ് ചെയ്തത്
View this post on Instagram
Alhamdulillah♥️?✨ Happy to have you in my life.superexcited to tell the whole world about us?
Post Your Comments