യുവനായകനിരയെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ‘മറിയം വന്ന് വിളക്കൂതി’ ട്രെയിലര്‍ റിലീസ് ചെയ്തു. ഈസ്റ്റ് കോസ്റ്റ് ഓഡിയോയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ എത്തുന്നത്.
സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. റേഡിയോ ജോക്കി, അസിസ്റ്റന്‍റ് ഡയറക്ടർ, എഴുത്തുകാരൻ എന്നീ നിലകളിൽ തിളങ്ങിയിട്ടുള്ള യുവ സംവിധായകൻ ജെനിത്തിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഇതിഹാസ എന്ന സിനിമയുടെ നിർമാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിർമാണം
Post Your Comments