CinemaGeneralLatest NewsMollywoodNEWS

എനിക്ക് ഇതെല്ലാം കളഞ്ഞിട്ട് ഇവിടെ നിന്ന് പോകാമായിരുന്നു : ഹണീ റോസ് പറയുന്നു

ചിലപ്പോൾ പെട്ടെന്നായിരിക്കും ഒരു സിനിമ അവരുടെ തലവര മാറ്റുന്നത്

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ച ഹണീ റോസ് തുടർച്ചയായി സിനിമ ചെയ്യുന്ന നായികമാരുടെ ലിസ്റ്റിൽപ്പെടുന്ന നായികയല്ല .കുറച്ചു നാളത്തെ ഇടവേള കഴിഞ്ഞ് വീണ്ടും സിനിമയിൽ സജീവമായ താരം ബ്രേക്ക് എടുത്തതിന്റെ കാരണത്തെക്കുറിച്ച്  ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്താമാക്കുകയാണ് ഹണീ റോസ്.

‘എത്രപേർ വന്നാലും എല്ലാവർക്കും അവരുടേതായ ഇടമുണ്ടെന്ന് വിശ്വസിക്കുന്നു. കുറേ നാളുകളായി സിനിമ ചെയ്യുന്നവരുണ്ട്. അവർക്ക് ആഗ്രഹിച്ച പോലെ ഉയർച്ച ഉണ്ടാകണമെന്നില്ല. ചിലപ്പോൾ പെട്ടെന്നായിരിക്കും ഒരു സിനിമ അവരുടെ തലവര മാറ്റുന്നത്. എന്തും ഏതു സമയത്തും സംഭവിക്കാം . ഒരാൾ മോശമാണെന്നോ മറ്റൊരാൾ മികച്ചതാണെനോ പറയാൻ പറ്റില്ല. നല്ല സിനിമയുടെ ഭാഗമാകാൻ കഴിയുന്നത് ഭാഗ്യമാണ്. കൃത്യസമയത്ത് കൃത്യമായി നമുക്ക് വന്നു ചേരണം. കഠിനാദ്ധ്വാനം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം സിനിമയിൽ എത്തിയിട്ട് പതിനാല് വർഷമായി പ്രതീക്ഷിച്ച ഉയരത്തിലെത്താൻ കഴിഞ്ഞില്ലെന്ന് കരുതി വേണമെങ്കിൽ സിനിമ ഉപേക്ഷിച്ച് പോകാമായിരുന്നു. നല്ല സിനിമയുടെ ഭാഗമാകാനുള്ള ആഗ്രഹം കൊണ്ടാണ് ഇപ്പോഴും തുടരുന്നത്. സിനിമയുടെ എണ്ണത്തിലല്ല കാര്യം. കഥാപാത്രമായി മാറാന്‍ പരമാവധി ശ്രമിക്കാറുണ്ട്. നല്ല കഥാപാത്രം വരണം. മികച്ച രീതിയില്‍ അവതരിപ്പിക്കാനും കഴിയണം’.

shortlink

Related Articles

Post Your Comments


Back to top button