
വീണ്ടും ഒരു താര വിവാഹം. പ്രമുഖ ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍ വിവാഹിതനാകുന്നു. ഫര്‍ഹാന്‍ ചിത്രം തൂഫാന്റെ റിലീസിന് ശേഷമായിരുക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വിവാഹനിശ്ചയ ചടങ്ങ് നേരത്തെ നടക്കാന്‍ സാധ്യതയുണ്ടെന്നും സൂചനകള്‍.
കാമുകി ഷിബാനി ദണ്ഡേക്കറോടുള്ള പ്രണയം ഫര്‍ഹാന്‍ തുറന്നുപറഞ്ഞ് ഒരുവര്‍ഷത്തിനുള്ളിലാണ് വിവാഹവാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഷിബാനിയോടുള്ള പ്രണയം ഫര്‍ഹാന്‍ പരസ്യമാക്കിയത്. ഇരുവരും മോതിരമണിഞ്ഞുള്ള കൈവിരലുകള്‍ ചേര്‍ത്തുപിടിച്ചാണ് ഫര്‍ഹാന്‍ പ്രണയം പരസ്യപ്പെടുത്തിയത്. താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് തെറ്റിദ്ധരിച്ച് അന്ന് പലരും ആശംസകള്‍ നേര്‍ന്നിരുന്നു.
തിയതി ഉറപ്പിച്ചിട്ടില്ലെങ്കിലും ഇരുവരും വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments