CinemaGeneralLatest NewsMollywoodNEWS

താൻ നിർമ്മിക്കുന്ന ചിത്രത്തിൽ മഞ്ജുവിന് മദാലസ വേഷം നൽകാം എന്ന് രജിത് കുമാർ

മഞ്ജുവുമായി ഒറ്റയ്ക്ക് സംസാരിച്ചിരുന്നപ്പോൾ രജിത് സംസാരവിഷയമാക്കിയതും ഇതേ കാര്യം തന്നെയാണ്.

ടാസ്കിനിടെ എഫ് എം അവതാരകയായി മാറിയപ്പോൾ വീണാ നായർ മഞ്ജു പത്രോസിന് നൽകിയ വിവരണത്തിൽ കടന്നുകൂടിയ ഒരു വാക്കാണ് ‘മദാലസ’ എന്നത്. മറ്റാരും അത് ഓർത്തെടുക്കാൻ ശ്രമിച്ചില്ലെങ്കിലും ബിഗ് ബോസ് വീട്ടിലെ ഉപദേശിയും കാരണവരുമൊക്കെയായ രജിത് കുമാർ ഈ പ്രയോഗം ഏറ്റെടുത്തു. മഞ്ജുവുമായി ഒറ്റയ്ക്ക് സംസാരിച്ചിരുന്നപ്പോൾ രജിത് സംസാരവിഷയമാക്കിയതും ഇതേ കാര്യം തന്നെയാണ്.

എന്തുകൊണ്ടാണ് വീണ അങ്ങനെ പറഞ്ഞത്? എന്നുചോദിക്കുന്ന രജിത്തിനോട് എന്റെ ശരീരപ്രകൃതി അങ്ങനെയായതുകൊണ്ടാവാം എന്നാണ് മഞ്ജു മറുപടി നൽകുന്നത്. സിനിമകളിൽ അഭിനയിക്കാനാഗ്രഹിക്കുന്ന വേഷങ്ങളെ കുറിച്ചായിരുന്നു അടുത്ത ചോദ്യം. തുടക്കക്കാരിയായതുകൊണ്ടുതന്നെ അഭിനയസാധ്യതയുള്ള എല്ലാ വേഷവും സ്വീകരിക്കുമെന്നും മദാലസ വേഷങ്ങൾ തത്കാലം വേണ്ടെന്നു വെച്ചതാണെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. ഇതിനുമുൻപ് അത്തരം വേഷങ്ങൾ ചെയ്തെന്നും ടൈപ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാനാണ് അങ്ങനെയൊരു തീരുമാനമെന്നുമാണ് ഇതിന് കാരണമായി പറയുന്നത്.

തനിക്കും രജിത് കുമാറിനും ഇടയിലുണ്ടായ സംഭാഷണം ആര്യയും വീണയും എലീനയുമടങ്ങുന്ന സുഹൃദ് വലയത്തിലാണ് മഞ്ജു അവതരിപ്പിച്ചത്. രജിത് കുമാർ ഒരു സിനിമ നിർമ്മിക്കുന്നുണ്ടെന്നും അതിൽ തനിക്കായി മദാലസ വേഷം ഉണ്ടെന്ന് പറഞ്ഞതായും മഞ്ജു വീണയോടും എലീനയോടും വെളിപ്പെടുത്തി. എന്നാൽ രജിത് കുമാറിന്റേ വാക്കുകൾ കണ്ണടച്ചു വിശ്വസിക്കാൻ ഇവർ തയ്യാറായില്ല. എന്തുതന്നെയായാലും രജിത് പറയുന്ന കാര്യങ്ങൾക്ക് പിന്നാലെ പോയി അദ്ദേഹത്തിന് ഫൂട്ടേജ് ലഭിക്കാനുള്ള അവസരം നൽകരുതെന്നാണ് സഹതാരങ്ങളുടെ നിലപാട്.

shortlink

Related Articles

Post Your Comments


Back to top button