കൊച്ചിയിൽ തല ഉയർത്തി നിന്നിരുന്ന ബഹുനില കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് മണ്ണടിയുന്ന കാഴ്ചയാണ് കേരളം സാക്ഷ്യം വഹിച്ചത്. സൈറൺ മുഴക്കിയും കൃത്യമായ പദ്ധതികളിലൂടെയുമായിരുന്നു നിയന്ത്രിത സ്ഫോടനം. എന്നാൽ ഇതൊക്കെ വർഷങ്ങൾക്കുമുമ്പ് നമ്മുടെ നാട്ടിൽ നടന്നിട്ടുണ്ട്. സിനിമയിലാണെന്നു മാത്രം. അതും മലയാളസിനിമയിൽ.
പ്രകാശന്റെ അനധികൃത മാൾ ഇടിച്ച് തരിപ്പണമാക്കുന്ന മേയർ പത്മനാഭനെ ഓർമയുണ്ടോ?. ഏഴ് വർഷം മുമ്പാണ് സംഭവം. അങ്ങനെയൊരു പത്മനാഭൻ മേയർ ആര് എന്ന് ആലോചിച്ച് സമയം കളയണ്ട. ദിലീപ് നായകനായി 2013ൽ പുറത്തിറങ്ങിയ നാടോടിമന്നൻ എന്ന ചിത്രത്തിലെ നായകന്റെ കാര്യമാണ് പറഞ്ഞുവരുന്നത്.
കാലത്തിനും മുൻപേ സഞ്ചരിച്ച ചിത്രം എന്ന് എന്തുകൊണ്ടും വിളിക്കാൻ യോഗ്യതയുള്ള ചിത്രമാണ് നാടോടിമന്നൻ. ഈ സിനിമയിലും അനധികൃതമായി കെട്ടിപ്പൊക്കിയ ആഢംബര മാൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുനീക്കുന്ന രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. മരട് ഫ്ലാറ്റ് പൊളിഞ്ഞു വീണ രംഗത്തെ ഓർമപ്പെടുത്തുന്ന രംഗങ്ങളാണ് ചിത്രത്തിൽ കാണാനാകുക. ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് ഇതൊക്കെ നിർവഹിച്ചതെന്ന് മാത്രമാണ് വ്യത്യാസം. ചിത്രത്തിലെ രംഗത്തിൽ മരട് ഫ്ലാറ്റ് പൊളിക്കലിനു സമാനമായ സാഹചര്യങ്ങളും കാണാനാകും.
Post Your Comments