CinemaLatest NewsMollywoodNEWS

ബിഗ്‌ബോസിന്റെ ആദ്യ ടാസ്‌ക്ക് അതി ഗംഭീരമാക്കി ധര്‍മജന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ബിഗ് ബോസ് .ആരാധകരെ ചിരപ്പിച്ച് കൈയ്യിലെടുക്കാന്‍ എത്തിയിരിക്കുകയാണ് പുതിയൊരു താരം മറ്റാരുമല്ല മലയാളികളുടെ പ്രിയതാരം ധര്‍മജന്‍ മലയാള സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ താരമാണ് ധര്‍മ്മജന്‍ ബഡായി ബംഗ്ലാവിലെ പിഷാരടിയിനെയും ധര്‍മ്മജനെയും അത്ര വേഗം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.

രസകരമായ ഒരുപാട് നര്‍മ മുഹൂര്‍ത്തങ്ങളാണ് ബിഗ് ബോസ് ഹൗസില്‍ ദിവസേനെ നടക്കുന്നത്. കോമഡി താരങ്ങളാണ് ഇത്തവണ അധികവും ബിഗ്‌ബോസില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള ഒരുപാട് സംഭവങ്ങള്‍ക്ക് ബിഗ് ബോസ് ഹൗസ് വേദിയാകുന്നുണ്ട്.ഇപ്പോഴിതാ ബിഗ്‌ബോസ് ഹൗസിലേയ്ക്ക് പ്രേക്ഷകരുടെ പ്രിയതാരം ധര്‍മജന്‍ കൂടി എത്തുകാണ്. മറ്റ് അംഗങ്ങളെ ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വരവ് തന്നെ ബിഗ് ബോസ് ധര്‍മജന് ഉഗ്രന്‍ ഒരു ടാസ്‌ക്ക് കൊടുത്തിരിക്കുകയാണ്. ബിഗ് ബോസിലെ മറ്റ് അംഗങ്ങളെ അനുകരിക്കുക എന്നതാണ് ധര്‍മജന് നല്‍കിയ ആദ്യ ടാസ്‌ക്ക്.

ബിഗ്‌ബോസിന്റെ ആദ്യ ടാസ്‌ക്ക് അതി ഗംഭീരമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ധര്‍മജന്‍. ബിഗ് ബോസിലെ എല്ലാ മത്സരാര്‍ഥികളേയും അനുകരിക്കുന്നുണ്ട് താരം. ധര്‍മജന്റെ വരവ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ് . താരത്തിന്റെ വിശേഷവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button