മലയാള സിനിമയില്‍ സംവിധായകനായും നായകനായും തിളങ്ങിനിന്ന കിംഗ് ഫിഷ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച താരമാണ് അനൂപ് മേനോന്. ഇപ്പോഴിതാ താരത്തിന്റെ വെളിപ്പെടുത്തലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം കൗമുദി ടി വിയിലെ താര പകിട്ട് എന്ന പരിപാടിയില്‍ പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. സീരിയലില്‍ നിന്നു വന്നു എന്ന കാരണം കൊണ്ട് പലരേയും സിനിമയില്‍ നിന്ന് ഒഴിവാക്കാറുണ്ട് എന്നും, തന്നെ ആ കാരണം പറഞ്ഞു ഒട്ടേറെ ചിത്രങ്ങളില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട് എന്നും അനൂപ് മേനോന് പറയുന്നു.
സീരിയല്‍ എന്നു പറയുന്നത് സിനിമയ്ക്ക് ഒരു ആന്റി ഡോട്ടായിട്ട് വര്‍ക്ക് ചെയ്യുന്ന കാര്യമാണ് ആ കാരണം കൊണ്ട് പലപ്പോഴും പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട് എന്നും ഇതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല എന്നും അനൂപ് മേനോന് കൂട്ടിച്ചേര്‍ക്കുന്നു.സീരിയലിലെ കാരക്ടര്‍ അവിടെ നില്ക്കുമ്പോള് തിയേറ്ററില്‍ കാണുന്ന സമയത്ത് ഇത് നമ്മുടെ മറ്റേ ഇന്ന സീരിയലിലെ മറ്റേ പയ്യനല്ലേ എന്ന് പറയുന്നിടത്ത് ഈ കാരക്ടറിനെ കട്ടാവും എന്നും അനൂപ് വിശദീകരിക്കുന്നു. അപ്പോള്‍ സിനിമയിലെ കഥാപാത്രത്തിന്റെ വിശ്വസനീയത പോകും എന്ന ധാരണ മൊത്തത്തിലുണ്ട് എന്നും അനൂപ് മേനോന് പറയുന്നു. അങ്ങനെ തിരക്കഥ എന്ന സിനിമക്ക് മുന്‍പ് രണ്ട് വര്‍ഷം താന്‍ ഒരു സീരിയലിലും അഭിനയിച്ചില്ല എന്നും അനൂപ് മേനോന് വെളിപ്പെടുത്തിയിരിക്കുകയാണ്.താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് സിനിമാലോകം ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments