തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളാണ് അജിത്തും വിജയിയും ഇരുതാരങ്ങള്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഏറെകാലത്തിനുമുമ്പുള്ള താരങ്ങളുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത് ഇരുതാരങ്ങളുടെയും പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. സിനിമയില്‍ പരസ്പരം മത്സരിക്കുന്ന കാര്യത്തില്‍ മുന്‍ പന്തിയിലാണ് വിജയിന്റെയും അജിത്തിന്റെയും ആരാധകര്‍. ഇവര്‍ തമ്മിലുള്ള പോരും പലപ്പോഴും വാര്‍ത്തകളിലിടം നേടാറുണ്ട്.
എന്തായാലും ഇരുവരുടെയും ആരാധകര്‍ക്കിടയിലെ വൈരവും മത്സരവും ഈ താരങ്ങള്‍ക്കിടയിലില്ല. തമ്മിലുള്ള സൗഹൃദം ഒരുപാട് അവസരങ്ങളില്‍ ഇരുവരും പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ 20 വര്‍ഷം പഴക്കമുള്ള വിജയിന്റെ കല്യാണ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ സൗഹൃദത്തിന് അടിവരയിടുകയാണ് ഇവര്‍
വിവാഹത്തിന് ശേഷം കണ്ണുക്കുള്‍ നിലവ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നവദമ്പതികള്‍ക്ക് മികച്ചൊരു സ്വീകരണവും സംഘടിപ്പിച്ചിരുന്നു. സംവിധായകന്‍ ഫാസിലിന്റെ നേതൃത്വത്തിലായിരുന്നു അന്ന് സ്വീകരണം. ഉണ്ടായിരുന്നത് ഈ ചിത്രങ്ങളും അതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.1999 ആഗസ്റ്റിലായിരുന്നു വിജയും സംഗീതയും തമ്മിലുള്ള വിവാഹം നടന്നത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം അജിത്തും ശാലിനിയും വിവാഹിതരായി. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.
Post Your Comments