CinemaGeneralLatest NewsMollywoodNEWS

ഒന്‍പത് വര്‍ഷത്തെ പ്രണയം : വ്യക്തി ജീവിതം പറഞ്ഞു അര്‍ജുന്‍ അശോകന്‍

ഞങ്ങള്‍ ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണു വിവാഹം കഴിച്ചത്

താരപുത്രന്മാരില്‍ ഏറെ ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പിലൂടെയാണ് കയ്യടി നേടുന്നത്. സിനിമയിലെ പ്രണയനായകന്റെ പ്രണയ വിവാഹം അടുത്തിടെ സോഷ്യല്‍ മീഡിയ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. പതിനൊന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. സിനിമയിലെ തന്റെ വിശേഷങ്ങള്‍ക്കപ്പുറം തന്റെ പ്രണയനിമിഷങ്ങളെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.

ഭാര്യയുടെ പേര് നിഖിത എന്നാണ്. ഞങ്ങള്‍ ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണു വിവാഹം കഴിച്ചത്. പതിനൊന്നാം ക്ലാസ് മുതല്‍ തുടങ്ങിയ പ്രണയമായിരുന്നു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് രണ്ടു പേരുടെയും വീട്ടുകാര്‍ക്ക് നേരെത്തെ അറിയാമായിരുന്നു. നിഖിതയുടെ വീട്ടില്‍ ആദ്യം ചെറിയ പ്രശ്നമൊക്കെ ഉണ്ടായെങ്കിലും പിന്നീട് എല്ലാം തണുത്തു. ബിടെക് സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് ഞങ്ങളുടെ വിവാഹത്തിന് രണ്ടു വീട്ടുകാരും പച്ചക്കൊടി കാണിച്ചത്. ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചത്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. അതോടൊപ്പം അത് നമ്മുടെ സ്വകാര്യതെയും ബാധിച്ചു തുടങ്ങിയെന്നു പറയാം.

shortlink

Related Articles

Post Your Comments


Back to top button