
നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ഈ താര ദമ്പതികളെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. സ്‌ക്രീനിൽ ഒരുമിച്ചു നിന്നശേഷമാണ് ജീവിതത്തിലേക്ക് ഇരുവരും കടക്കുന്നത്. ഇപ്പോഴിതാ അൽപ്പ നാളത്തെ ഇടവേളയ്ക്ക് ശേഷം കുടുംബസദസ്സുകളുടെ സീതയായി മാറിയ ധന്യയും, അനുരാഗത്തിലൂടെ അഭിയായി എത്തിയിരിക്കുകയാണ് ജോണിയും.
ഒരു വിവാദത്തിനും ഈ താരദമ്പതിമാരോടുള്ള മലയാളികളുടെ സ്നേഹം കുറയ്ക്കാൻ കഴിയില്ല എന്നതിന് ഉത്തമോദാഹരണമാണ് ധന്യയുടെയും, ജോണിന്റെയും ശക്തമായ തിരിച്ചുവരവ്. പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം താങ്ങായും തണലായും നിന്നാണ് ഇരുവരും ഇപ്പോൾ ജീവിതത്തിന്റെ വിജയഗാഥ താണ്ടുന്നത്.
ധന്യയും ജോണും ജീവിതത്തിലേക്ക് കടന്നിട്ട് എട്ട് വർഷം കഴിഞ്ഞ ദിവസമാണ് പൂർത്തിയാകുന്നത്. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്ക് വച്ച ചിത്രങ്ങളും ക്യാപ്‌ഷനുമാണ് ഇപ്പോൾ ആരാധകർ സ്വീകരിച്ചത്. ഒരുപാട് ആളുകൾ ഇരുവർക്കും ആശംസയുമായി എത്തിയിട്ടുമുണ്ട്. സന്തോഷത്തിലും ദുഖത്തിലും സൗഭാഗ്യങ്ങളിലും പ്രതിസന്ധികളിലും കൈകോർത്തു നടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 8 വർഷം. എന്ന ക്യാപ്ഷ്യനോടെയാണ് ജോൺ ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ പങ്ക് വയ്ക്കുന്നത്.
Post Your Comments