ലച്ചുവിന് സുഖം ഇല്ലാതെ ഇരികുകയാണോ ? ഉപ്പും മുളകിൽ നിന്നും താരത്തെ മാറ്റിയിട്ട് ദിവസങ്ങൾ ആയെന്ന് ആരാധകർ

വിവാഹം കഴിഞ്ഞു ഇരുവരും ഒന്നോ രണ്ടോ എപ്പിസോഡുകളിൽ വന്നത് ഒഴിച്ചാൽ പിന്നെ ഒരു സീനിലും ഇരുവരും ഒരുമിച്ചുള്ള സീനുകൾ വന്നിരുന്നില്ല.

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ ഓരോ കഥാപാത്രങ്ങളോടും പ്രേക്ഷകർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. പ്രത്യേക ഇഷ്ടം എന്നല്ല ആരാധനയാണ് ഓരോ കഥാപാത്രങ്ങളോടും എന്ന് വേണം പറയാൻ. പരമ്പര ആരംഭിച്ചിട്ട് ആയിരം ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു ദിവസം അതിലെ താരങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് മാറിയാൽ, അല്ലെങ്കിൽ ഒരു ദിവസം പരമ്പരയിൽ കാണാതെ വന്നാൽ അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തങ്ങളുടെ പ്രിയ താരങ്ങൾ എവിടെ എന്ന ചോദ്യവുമായി ആരാധകർ എത്തും.

ആയിരം എപ്പിസോഡുകളുടെ ഭാഗമായിട്ടാണ് ലച്ചുവിന്റെ വിവാഹം നടന്നത്. അത്യാർഭാടപൂർവ്വം നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു. നായിക നായികനിലൂടെ ഫെയിം ആയ ഡീഡിയാണ് ലച്ചുവിന്റെ വിവാഹ ചെക്കനായി പരമ്പരയിൽ രംഗപ്രവേശം ചെയ്തത്. വിവാഹം കഴിഞ്ഞു ഇരുവരും ഒന്നോ രണ്ടോ എപ്പിസോഡുകളിൽ വന്നത് ഒഴിച്ചാൽ പിന്നെ ഒരു സീനിലും ഇരുവരും ഒരുമിച്ചുള്ള സീനുകൾ വന്നിരുന്നില്ല. മാത്രമല്ല ഹണിമൂണിനായി ഇരുവരും പോയിരിക്കുകയാണ് എന്നും, ഡൽഹി ആയത് കൊണ്ട് സിദ്ദുവിന്റെ ജോലി സ്ഥലം കൂടി സന്ദർശിച്ചതിന് ശേഷമാകും മടക്ക യാത്രയെന്നും നീലു ഒരു എപ്പിസോഡിൽ പറയുകയുണ്ടയി.

നീലുവിന്റെ സംസാരം കഴിഞ്ഞിട്ട് നാളുകൾ പിന്നിട്ടിട്ടും ലച്ചുവിനെ പിന്നെ പരമ്പരയിൽ കാണാഞ്ഞതും, സോഷ്യൽ മീഡിയയിൽ സജീവമായ ലവച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി കഴിഞ്ഞ രണ്ടാഴ്ചയായി ആക്റ്റീവ് അല്ലാത്തതും പ്രേക്ഷകർക്ക് അൽപ്പം സംശയമാണ് ഉണ്ടാക്കിയത്. ലച്ചുവിന് സുഖം ഇല്ലാതെ ഇരികുകയാണോ അതോ, സീരിയയിലിൽ നിന്നും പിന്മാറുകയാണോ എന്നും തുടങ്ങി ഒട്ടനവധി കമന്റുകളാണ് ഉപ്പും മുളകും പുതിയ എപ്പിസോഡിന്റെ വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം വിവാഹത്തിന് മുൻപ് നടന്ന ഒരു ലൈവ് ഷോയിലൂടെ വിവാഹത്തിന് ശേഷവും ലച്ചുവായി തന്നെ താൻ നിങ്ങൾക്ക് മുന്നിൽ എത്തും എന്ന് ജൂഹി വ്യക്തമാക്കിയിരുന്നു . ഇപ്പോൾ അത് മാത്രമാണ് പ്രേക്ഷകർക്കുള്ള ഏക ആശ്വാസം. താരം പരമ്പരയിൽ ഇനിയും വരാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Share
Leave a Comment