ഈ കലണ്ടർ വർഷം ആരംഭിക്കുമ്പോൾ മലയാള സിനിമയില്‍ നിന്ന് മറ്റൊരു പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് .
‘ബിഗ്ബ്രദ’റിന്റെ ഓഡിയോ ലോഞ്ച് വേളയിലാണ് മോഹൻലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദർ മുന്നൂറ് കോടി നേടുന്ന ചിത്രമായി മാറുമെന്നും ബിബിൻ ജോർജ്ജ് മുൻകൂട്ടി പ്രവചിച്ചത്. .നൂറ് കോടി നമ്മൾ കണ്ടു, ഇരുന്നൂറ് കോടിയും കണ്ടു. ‘പുലിമുരുകന്‍’, ‘ലൂസിഫര്‍’ തുടങ്ങിയ സിനിമകളെക്കുറിച്ചായിരുന്നു ബിബിന്‍ ജോര്‍ജ്ജിന്റെ പരോക്ഷ പരാമര്‍ശം. എന്നാല്‍ ബിഗ്‌ബ്രദര്‍ എന്ന ചിത്രം മുന്നൂറ് കോടി കാണട്ടെ എന്നായിരുന്നു ബിബിൻ ജോർജ്ജിന്റെ മാസ് പ്രവചനം. ‘ലാലേട്ടാ ഉമ്മ’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ചിൽ ബിബിൻ മാസ് ആയത്.
‘മോഹൻലാൽ സംവിധാനം ചെയ്യാനിരിക്കുന്ന ബറോസിലേക്ക് അവസരം ചോദിച്ചു കൊണ്ടായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ പ്രോഗ്രാമിൽ നിറഞ്ഞു നിന്നത്. ബിഗ്ബ്രദറിൽ പ്രാധാന്യമേറിയ ഒരു വേഷത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും അഭിനയിക്കുന്നുണ്ട്. കാത്തിരുന്ന് കിട്ടിയ സൗഭാഗ്യമാണ് തനിക്ക് മോഹൻലാൽ ചിത്രമെന്നും സംവിധായകൻ സിദ്ധിഖ് സിനിമയിലേക്ക് വിളിച്ചപ്പോൾ തന്നെ താൻ ത്രിൽ അടിച്ചെന്നും വിഷ്ണു പറയുന്നു. തിരക്കഥാകൃത്തായി ‘ തുടക്കം കുറിച്ചപ്പോൾ സിദ്ധിഖ് – ലാൽ ടീമിനെയാണ് താനും ബിബിനും റോൾ മോഡലായി കണ്ടതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നു .വലിയ താര നിരയുമായി എത്തുന്ന ‘ബിഗ് ബ്രദർ’ ജനുവരി പതിനേഴിന് റിലീസിനെത്തും.
Post Your Comments