മലയാളികളുടെ പ്രിയ അവതാരകമാറില്‍ ഒരാളായ മീരയുടെ വിവാഹനിശ്ചയവാര്‍ത്ത അപ്രതീക്ഷിതമായാണ് പുറത്തുവന്നത്. വിവാഹത്തേക്കുറിച്ചുള്ള മുന്‍ സൂചനകളൊന്നും മീര പങ്കുവച്ചിരുന്നില്ല. എന്നാല്‍ മീരയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത വിവാഹമോചനം എന്നാണു എന്ന കമന്റുകള്‍ ആയിരുന്നു. അതിനെക്കുറിച്ചും വിവാഹ ബന്ധത്തെക്കുറിച്ചും മീര പറയുന്നു
തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമാണെന്നും മീര തുറന്നു പറയുന്നു. “ഇങ്ങനൊരാള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്. എന്‍റെ പിറന്നാള്‍ ദിനത്തിലാണ് ആദ്യമായി വിഷ്ണുവിനെ കാണുന്നത്. ആ നിമിഷം മുതല്‍ ഞാന്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന കണ്‍സപ്റ്റില്‍ അന്ധമായി വിശ്വസിച്ചു തുടങ്ങി. വിഷ്ണു എന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. കെട്ടിപ്പിടിച്ച് എന്തുകൊണ്ട് ഇത്ര വൈകിയെന്നു ചോദിക്കാന്‍ തോന്നി”- മീര പറഞ്ഞു.
പക്ഷെ വിവാഹശേഷം സോഷ്യല്‍ മീഡിയ വഴി ലഭിച്ച ചില കമന്റുകള്‍ തന്നെ വേദനിപ്പിച്ചുവെന്നും താരം പങ്കുവച്ചു. “പകുതി കമന്റുകളും വിവാഹമോചനം എന്നാണ് ചോദിക്കുന്നവയാണ്. എല്ലാവരും വിവാഹം ചെയ്യുന്നത് ഒരുമിച്ച് ജീവിക്കാനാണ്. പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളെന്ന് മനസിലാകുന്നില്ല”, മീര പ്രതികരിച്ചു.
Post Your Comments