മലയാള ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തുമായി പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടംകണ്ടെത്തിയ താരമാണ് അനൂപ് മേനോൻ. ഇപ്പോഴിതാ കിങ് ഫിഷ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും അനൂപ് മേനോൻ ചുവടുവച്ചു. 2008ൽ പുറത്തിറങ്ങിയ “പകൽ നക്ഷത്രങ്ങൾ” എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച താരം രഞ്ജിത്ത് സംവിധാനം നിർവഹിച്ച “തിരക്കഥ” എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രിനിലെത്തുന്നത്. ഇപ്പോഴിതാ പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് പറയുകയാണ് താരം. കൗമുദി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അനൂപ് മേനോൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
“സീരിയലിൽ നിന്നും വന്ന ഒരാളാണ് ഞാൻ. സീരിയൽ എന്നു പറയുന്നത് സിനിമയ്ക്ക് ഒരു ആന്റി ഡോട്ടായിട്ട് വർക്ക് ചെയ്യുന്ന കാര്യമാണ്. കാരണം പലപ്പോഴും പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. സീരിയൽ ആക്ടർ ആണെന്ന പേരിൽ. ഇതിൽ ആരെയും കുറ്റം പറയാൻ പറ്റില്ല. പലപ്പോഴും അത് തിയേറ്ററിൽ പ്രതിഫലിക്കും.സീരിയലിൽ അഭിനയിച്ച ഒരു ആക്ടർ ഇൻസൽട്ടഡ് ആകും. അവരെ കുറ്റം പറയാൻ പറ്റില്ല. കാരക്ടർ അവിടെ നിൽക്കുമ്പോൾ തിയേറ്ററിൽ കാണുന്ന സമയത്ത് ഇത് നമ്മുടെ മറ്റേ ഇന്ന സീരിയലിലെ മറ്റേ പയ്യനല്ലേ എന്ന് പറയുന്നിടത്ത് ഈ കാരക്ടറിനെ കട്ടാവും. ഒരു ബിലീവബിളിറ്റി പോകും എന്ന ധാരണ മൊത്തത്തിലുണ്ട്. അങ്ങനെ രണ്ട് വർഷം ഞാൻ ഒരു സീരിയലിലും അഭിനയിച്ചില്ല. “തിരക്കഥ യ്ക്കുമുന്നെ അനൂപ് പറയുന്നു.
Post Your Comments