മഞ്ജു വാര്യര്‍ എന്ന നടി ആദ്യമായി ഭാര്യ വേഷത്തിലെത്തിയ സിനിമയായിരുന്നു സിബി മലയില്‍ സമിധാനം ചെയ്ത ‘കളിവീട്’. 1996-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് ശശിധരന്‍ ആറാട്ട് വഴിയായിരുന്നു. മൃദുല എന്ന വീട്ടമ്മയുടെ റോളില്‍ മഞ്ജു വാര്യര്‍ നിറഞ്ഞു നിന്ന കളിവീട് ആ അഭിനയ പ്രതിഭയുടെ ആക്ടിംഗ് സ്കില്‍ പുറത്തു കൊണ്ട് വന്ന ചിത്രമായിരുന്നു. ജയറാം നായകനായ ചിത്രം ആ വര്‍ഷത്തെ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തിയത്. അത് വരെ കണ്ട മഞ്ജുവാര്യര്‍ കഥാപാത്രങ്ങളില്‍ നിന്ന് വിഭിന്നമായിരുന്നു കളിവീടിലെ മൃദുല. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പതിനെട്ട് വയസ്സ് മാത്രമായിരുന്നു മഞ്ജുവിന്റെ പ്രായം.
സിനിമയിലെ നായിക വേഷം താന്‍ ചോദിച്ചു വാങ്ങിയതാണെന്നായിരുന്നു മഞ്ജുവാര്യര്‍ ഒരു ടോക് ഷോയില്‍ സംസാരിക്കവേ വ്യക്തമാക്കിയത്. ചിത്രത്തില്‍ ‘യാമിനി മേനോന്‍’ എന്ന വാണി വിശ്വനാഥ് ചെയ്ത കഥാപാത്രമായിരുന്നു ആദ്യം മഞ്ജു ചെയ്യാനിരുന്നത്, എന്നാല്‍ മൃദുല എന്ന കഥാപാത്രത്തിന്റെ സ്വഭാവ രീതികള്‍ കേട്ട് ഇഷ്ടമായ മഞ്ജു വാര്യര്‍ കളിവീടിലെ നായിക വേഷം സംവിധായകനോട് ചോദിച്ചു വാങ്ങുകയായിരുന്നു.
സുനിത, ജഗദീഷ്, ഇന്നസെന്റ് കല്‍പ്പന, കൊച്ചിന്‍ ഹനീഫ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം ബോക്സോഫീസില്‍ ഭേദപ്പെട്ട വിജയം സ്വന്തമാക്കിയിരുന്നു.
Post Your Comments