കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടി മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലും തന്റെ അഭിപ്രായ പ്രകടനങ്ങളുമായി താരം സജീവമാണ്. പുതിയ ചിത്രം ‘പ്രതി പൂവന്‍ കോഴി’ ഹിറ്റ് ലിസ്റ്റില്‍ ഇടം നേടുമ്പോള്‍ സിനിമയ്ക്ക് പുറത്തെ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് താരം.
അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ക്ഷണിച്ചാല്‍ അത് സ്നേഹപൂര്‍വ്വം നിരസിക്കുമെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്, അതൊന്നും ഏറ്റെടുക്കാനുള്ള കപ്പാസിറ്റി തനിക്ക് ഇല്ലെന്നും മഞ്ജുവാര്യര്‍ പറയുന്നു. ഇഷ്ടപ്പെട്ട മിനിസ്റ്റര്‍ ആരെന്ന ചോദ്യത്തിനും മഞ്ജു പ്രതികരിച്ചു. പൊളിറ്റിക്സ് കുറിച്ച് യാതൊരു പിടിയും ഇല്ലെന്നായിരുന്നു മഞ്ജുവിന്റെ കമന്റ്.
ഒരു മമ്മൂട്ടി സിനിമയില്‍ അഭിനയിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ആ സന്തോഷം അദ്ദേഹത്തിന് മെസേജ് ആയി നല്‍കിയപ്പോള്‍ ഒരു സ്മൈലി തിരികെ നല്‍കിയെന്നും മഞ്ജുവാര്യര്‍ പറയുന്നു. ധനുഷ് ആണ് അസുരനിലേക്ക് തന്നെ വിളിച്ചതെന്നും അസുരന്‍ എന്ന ചിത്രം തനിക്ക് ബോളിവുഡിലേക്ക് വിളി നല്‍കുന്നുവെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുന്നു. ബോളിവുഡ് പ്രോജക്റ്റിനെക്കുറിച്ച് സംസാരം നടക്കുന്നുവെന്നും സമയം ഒത്തുവന്നാല്‍ അധികം വൈകാതെ ബോളിവുഡ് സിനിമ സംഭവിക്കുമെന്നും മഞ്ജുവാര്യര്‍ പറയുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഒട്ടേറെ രസകരമായ ചോദ്യങ്ങള്‍ക്കും അത് പോലെ ഗൗരവമേറിയ മഞ്ജു വാര്യര്‍ മറുപടി നല്‍കിയത്.
Post Your Comments