ചുരുങ്ങിയ സമയം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയ നടിയാണ് ദർശന ദാസ്. കറുത്തമുത്ത് എന്ന സീരിയലിലെ വില്ലത്തി കഥാപാത്രം ഗായത്രി ആയി താരം എത്തിയതോടെയാണ് പ്രേക്ഷകർക്ക് ഈ താരം പ്രിയപെട്ടവളാകുന്നത്. കറുത്തമുത്തിന് ശേഷം സുമംഗലി ഭവയിൽ ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സാദാ നാട്ടിൻപുറത്തുകാരി ആയിട്ടാണ് ദർശനയെ നമ്മൾ കണ്ടത്. എന്നാൽ പെട്ടെന്നാണ് താരം സുമംഗലീഭവ ഉപേക്ഷിച്ചത്. അതിനു കാരണം മറ്റൊന്നും അല്ല, താരത്തിന്റെ വിവാഹവും മുടങ്ങിയ പഠനം പൂർത്തീകരിക്കാനുമായിരുന്നു ആ പിന്മാറ്റം.
സുമംഗലീഭവ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദർശനയെ സ്വന്തമാക്കിയത്. വളരെ ലളിതമായി നടന്ന വിവാഹച്ചടങ്ങിലൂടെയാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിന് ശേഷം ഒട്ടനവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ അതൊന്നും തങ്ങളെ ബാധിക്കില്ല എന്നതിന്റെ തെളിവാണ് ഇപ്പോൾ ഇരുവരുടെയും ജീവിതം സൂചിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വിവാഹശേഷമാണ് ദർശന കൂടുതൽ സജീവമാകുന്നത്. ഇപ്പോൾ ഇരുവരുടെയും ചിത്രങ്ങൾ പങ്ക് വച്ചുകൊണ്ടാണ് ദർശന ആരാധകർക്ക് മുൻപിൽ എത്തുന്നത്. ചില നേരം ഒരു ഹഗ് ആയിരം വാക്കുകളെക്കാളും വിലയുള്ളതാണ്. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും പരിപൂർണ്ണമാണ് കാരണം അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും നിന്നെ സ്നേഹിച്ചുകൊണ്ടാണ്. ഇരുവരും തമ്മിലുള്ള റൊമാന്റിക് നിമിഷങ്ങൾക്ക് ദർശന കുറിച്ച ഈ വാക്കുകളാണ് ഗോസിപ്പുകൾക്കുള്ള താരത്തിന്റെ മറുപടി.
ദർശനയും അനൂപും തമ്മിലുള്ള വിവാഹത്തെ ചൊല്ലി നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയ വഴി ഉയർന്നിരുന്നത്. എന്നാൽ ഇരുവരുടെയും വീട്ടുകാർ അറിഞ്ഞുകൊണ്ടായിരുന്നു വിവാഹം നടന്നതെന്നും ദർശന വ്യക്തമാക്കിയിരുന്നു.
Post Your Comments