
വെയില് സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ ഷെയിന്‍ നിഗം പ്രശ്നത്തിന് അവസാനം. നിര്‍മ്മാതാവുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ഷെയ്ന് നിഗമിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങാന്‍ സാഹചര്യമൊരുങ്ങുന്നു.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന് നിഗം അറിയിച്ചു. താരസംഘടനയായ അമ്മയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി അമ്മ പ്രസിഡന്റ് മോഹന്‍ലാലും പറഞ്ഞു. ചര്‍ച്ചയിലെ തീരുമാനം അമ്മ ഭാരവാഹികള്‍ നിര്‍മ്മാതാക്കളുടെ സംഘടനയെ അറിയിക്കാനും ധാരണയായി.
Post Your Comments