തെന്നിന്ത്യയില്‍ ആരാധകരുള്ള യുവനടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. പൊതു ഇടങ്ങളില്‍ വരുമ്പോള്‍ ചില ആരാധകരുടെ സ്നേഹപ്രകടനത്തിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് നടിയുടെ തുറന്നു പറച്ചില്‍. സ്നേഹം ഉള്ളതുകൊണ്ടാണ് ആരാധകർ ഓടിയെത്തി സംസാരിക്കുന്നതും സെൽഫി എടുക്കുന്നതും. പക്ഷേ ചില യുവാക്കൾ തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് നമിത ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ പങ്കുവച്ചു.,
”ചില സമയത്ത് ചിലരുടെ ആരാധനയിൽ അസ്വസ്ഥത തോന്നിയിട്ടുണ്ട്. ചേച്ചിമാരും ചേട്ടന്മാരും ചെറിയ കുട്ടികളുമൊക്കെ സ്നേഹത്തോടെ വന്ന് സംസാരിക്കും. ഫോട്ടോയെടുക്കും. പക്ഷേ ചില ചെക്കന്മാര് വന്നിട്ട്, നമ്മുടെ തോളിലൊക്കെ കൈ വെക്കാൻ തോന്നും. അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതിൽ അസ്വസ്ഥത തോന്നാറുണ്ട്. ഞാൻ പുറത്തൊക്കെ പോകുന്നയാളാണ്. പക്ഷേ ഒരുപാട് തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ പർദ്ദ ധരിച്ച് പോകാറുണ്ട്. തിരിച്ചറിഞ്ഞാലും പ്രശ്നമൊന്നുമില്ലല്ലോ, സ്നേഹം കൊണ്ടല്ലേ അവർ അടുത്തുവരുന്നത്”- നമിത പറഞ്ഞു.
Post Your Comments