ഒരുകാലത്ത് തെന്നിന്ത്യയുടെ പ്രിയ താരങ്ങളില്‍ ഒരാളായിരുന്നു ചാര്‍മിള. ചിത്രീകരണത്തിനിടയില്‍ വീണു താരത്തിനു പരിക്ക് പറ്റിയിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ താരം ചികിത്സതേടിയതോടെ ചാര്‍മിളയുടെ അവസ്ഥ ദുരിതത്തില്‍ ആണെന്ന് കാട്ടി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നു വെളിപ്പെടുത്തി താരം രംഗത്തെത്തി.
‘ഞാൻ സർക്കാർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അതുകാെണ്ട് ഇപ്പോൾ ഞാൻ നടക്കുന്നു. മികച്ച സൗകര്യമാണ് ഇപ്പോൾ സർക്കാർ ആശുപത്രികളിൽ. അവിടെ ചികിൽസയിലായിരുന്നു എന്നത് ഒരു കുറവൊന്നുമല്ല. ദയവ് ചെയ്ത് എനിക്കെതിരെ വ്യാജവാർത്തകൾ ഉണ്ടാക്കരുത്.’ നടി ചാർമിള ഫെയ്സ്ബുക്ക് ലൈവിലെത്തി പ്രതികരിച്ചു
‘ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വന്ന് ബാത്ത്റൂമിൽ കയറുമ്പോഴായിരുന്നു അപകടം. വീഴ്ചയിൽ എഴുന്നേറ്റ് നടക്കാൻ സാധിച്ചില്ല. പത്തു വയസ്സുള്ള കുഞ്ഞും പ്രായമായ അമ്മയുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അങ്ങനെ ആംബുലന്‍സ് വിളിച്ചു. ചെന്നത് ഗവൺമെന്റ് ആശുപത്രിയിലും. ഇതാണ് സംഭവിച്ചത്. ” കാൽതെന്നി വീണതിന് ചികിത്സ തേടി എന്നത് സത്യമാണെങ്കിലും ആരും സഹായിക്കാനില്ലാതെ കിടക്കുകയാണെന്നത് കള്ളമാണെന്നും വിഡിയോയിൽ ചാർമിള പറയുന്നു.
ചാർമിള അഭിനയിക്കുന്ന പുതിയ ചിത്രം ‘കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03’ യുടെ സംവിധായകൻ മഞ്ജിത് ദിവാകറാണ് ഫെയ്സ്ബുക്ക് ലൈവിലെത്തി താരത്തിന്റെ അവസ്ഥ വ്യക്തമാക്കിയത്.
Post Your Comments