എണ്‍പതുകളിലെ ഹിറ്റ് നായികമാരിലൊരാളായിരുന്നു വിജയശാന്തി. തെലുങ്ക് സിനിമയിലെ ആദ്യത്തെ സൂപ്പര്‍ ലേഡി എന്ന പദവി അലങ്കരിച്ച വിജയശാന്തി രണ്ട് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയായി മാറിയിരുന്നു. യുവതുര്‍ക്കി, കല്ലുകൊണ്ടൊരു പെണ്ണ് എന്നീ രണ്ട് ചിത്രങ്ങളിൽ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് വിജയ ശാന്തി മലയാളത്തിലെത്തിയത്.
നീണ്ട മുപ്പത് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സരില്ലേരു നീര്‍ക്കെവ്വരു എന്ന തെലുങ്ക് ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ് വിജയ ശാന്തി. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളില്‍ സംസാരിക്കവെ എന്തുകൊണ്ട് മക്കള്‍ വേണ്ട എന്ന തീരുമാനം എടുതത്തതിന് കുറിച്ച് വ്യക്തമാക്കിരിക്കുകയാണ് നടി.
സിനിമയില്‍ നിന്ന് ബ്രേക്കെടുത്ത ശേഷം വിജയശാന്തി സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ജനങ്ങളെ മാത്രം സേവിക്കണം എന്നതാണത്രെ ശാന്തിയുടെ ആഗ്രഹം. അതുകൊണ്ട് സ്വന്തം രക്തത്തില്‍ ഒരു കുഞ്ഞുവേണ്ട എന്ന് തീരുമാനമെടുത്തു. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും എതിര്‍പ്പുണ്ടായിരുന്നില്ല എന്നാണ് നടി പറയുന്നത്.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയാണ് എന്റെ റോള്‍ മോഡല്‍. സിനിമാഭിനയത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ അമ്മ ജനങ്ങളെ സേവിക്കണം എന്നതിനാല്‍ വിവാഹവും മക്കളും വേണ്ട എന്ന തീരുമാനത്തില്‍ ജീവിച്ച് മരിച്ചതാണ് വിജയശാന്തി പറഞ്ഞു.
Post Your Comments