മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ ചിത്രീകരണത്തിന് ഒരു വര്‍ഷം മുമ്പായിരുന്നു മഞ്ജു വാര്യരുടെ അച്ഛന് മാധവന് വാര്യര്‍ മരിക്കുന്നത്. ഇപ്പോഴിതാ അച്ഛന്റെ മരണം തന്നെ സംബന്ധിച്ച് ഒരിക്കലും റിക്കവര്‍ ചെയ്യാന്‍ ആകാത്ത വിഷമമാണെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മഞ്ജു മനസ് തുറന്നത്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ടെന്നും താരം പറയുന്നു.
അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിങ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന് അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മള് പോലും അറിയാതെ സ്വാധീനിക്കുന്ന ആള് അച്ഛന് തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്മ ഞ്ജു പറയുന്നു.
തന്റെ ജീവിതത്തിലെ വഴിത്തിരിവായി മഞ്ജു കണക്കാക്കുന്നത് സ്കൂള്‍ കലാതിലകമായപ്പോള്‍ മുഖച്ചിത്രം അടിച്ചു വന്ന വാരിക ലോഹിതദാസ് കണ്ടതാണെന്നും മഞ്ജു പറയുന്നു. അവിടെ നിന്നുമാണ് മഞ്ജു സല്ലാപത്തിലെത്തുന്നത്. പിന്നെ എല്ലാം ചരിത്രമായിരുന്നു. മലയാള സിനിമയില്‍ പകരക്കാരില്ലാത്ത താരമായി മാറുകയായിരുന്നു മഞ്ജു. നീണ്ടൊരു ഇടവേള എടുത്തിട്ടു പോലും മഞ്ജുവിന്റെ സ്ഥാനത്ത് മലയാളി പ്രേക്ഷകര്‍ മറ്റൊരു താരത്തെ പ്രതിഷ്ഠിച്ചില്ല. തിരിച്ചുവന്ന് മലയാളത്തിന്റെ സൂപ്പര്‍ നായികയായി മുന്നോട്ട് പോവുകയാണ് മഞ്ജു ഇന്ന്.
Post Your Comments