സൂര്യയുടെ നായികയായി മലയാളത്തിന്റെ പ്രിയതാരം ;ആഘോഷമാക്കി ആരാധകര്‍

 

തമിഴകത്തിന്റെ പ്രിയതാരമാണ്  സൂര്യ  കോളിവുഡിന് പുറമെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് .താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാരിതയാണ് തമിഴിലും മലയാളത്തിലും നേടിയത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.സൂപ്പര്‍ താരത്തിന്റെ നായികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയനായിക അപര്‍ണാ ബാലമുരളിയാണ്.

സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സൂരാരൈ പൊട്രു’ എന്ന സിനിമയിലാണ് സൂര്യയുടെ നായികയായി താരം എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിട്ടുണ്ട്.ഇതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എയര്‍ ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ 38-ാം സിനിമയാണ് തിയേറ്ററുകളില്‍ എത്തുന്നത്.

സുധാ കൊങ്കര പ്രസാദ് സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും അണിനിരക്കുന്നുണ്ട്. ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ‘ഇരുധി സുട്രു’വിന്റെ സംവിധായിക സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപര്‍ണ ബാലമുരളിയുടെ രണ്ടാം തമിഴ് ചിത്രം കൂടിയാണാത്.രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വ്വം താളമയമായിരുന്നു അപര്‍ണയുടെ ആദ്യ തമിഴ് ചിത്രം. ഇരുതാരങ്ങളുടെയും സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ മാസ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Share
Leave a Comment