CinemaGeneralLatest NewsMollywoodNEWS

പരസ്യമായി ചുംബിച്ച് പ്രിയയും നിഹാലും ; സദാചാരം തലയ്ക്ക് പിടിച്ച കുലസ്ത്രീയുടെ നോട്ടം കണ്ടില്ലേ എന്ന് ആരാധകർ

അടുത്തിടയ്ക്കാണ് ഇരു കുടുംബവും ന്യൂ ഇയറും ക്രിസ്തുമസും അടിച്ചുപൊളിക്കാനായി യൂറോപ്പിലേക്ക് യാത്രപോയത്.

പൂർണ്ണിമയേയും, ഇന്ദ്രജിത്തിനേയും പോലെ പ്രേക്ഷകർ ഏറെ ഇഷ്ട്ടപെടുന്ന താര ദമ്പതികൾ ആണ് പ്രിയയും നിഹാലും. ഇരുവരും തമ്മിലുള്ള വിവാഹം മുതൽ, കഴിഞ്ഞ വർഷം ഇരുവർക്കും മകൻ വേധ ജനിക്കുന്ന വരെയുള്ള വിശേഷങ്ങൾ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ശേഷം ഇരുവരും യു ട്യൂബ് ചാനൽ തുടങ്ങിയതും, മകന്റെ പിറന്നാൾ ദിനം അടിച്ചുപൊളിച്ചതും എല്ലാം ആരാധകരും ഏറ്റെടുത്തിരുന്നു.

അടുത്തിടയ്ക്കാണ് ഇരു കുടുംബവും ന്യൂ ഇയറും ക്രിസ്തുമസും അടിച്ചുപൊളിക്കാനായി യൂറോപ്പിലേക്ക് യാത്രപോയത്. ഇതിന്റെയും ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.  ഇപ്പോഴും ടൂർ മൂഡിലാണ് പ്രിയയും നിഹാലും. യാത്ര പോയതിന്റെയും, സന്തോഷ നിമിഷങ്ങൾ പങ്ക് വച്ചതിന്റെയും നിമിഷങ്ങൾ ഇപ്പോഴും പ്രിയ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്ക് വയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രിയ പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

പൊതു ഇടത്തിൽ വച്ച് പ്രിയയും നിഹാലും പരസ്പരം ചുംബിക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്‌. ഇരുവരും ഉമ്മ വയ്ക്കുന്നത് നോക്കി നിൽക്കുന്ന വിദേശ വനിതയും ചിത്രത്തിൽ ഉണ്ട്. അത് അവിടുത്തെ കുലസ്ത്രീ ആയിരിക്കും, സദാചാരം തലയ്ക്ക് പിടിച്ച ആ നോട്ടം കണ്ടോ. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. അതേസമയം, അമ്മയുടെയും അച്ഛന്റെയും പ്രണയ നിമിഷങ്ങളിൽ, ബേബി സ്‌ട്രോളറിൽ നല്ല അനുസരണയുള്ള കുട്ടി ആയിരിക്കുന്ന ക്യൂട്ട് വേധുവിനെപ്പറ്റിയും ആരാധകർ പറയുന്നുണ്ട് .

shortlink

Related Articles

Post Your Comments


Back to top button